Tuesday, April 30, 2024
spot_img

ഇന്ന് വിശാഖം; ‘കാണം വിറ്റും ഓണം ഉണ്ണണം’; ഓണാഘോഷത്തിന്റെ നാലാം നാളിലേക്ക് കടന്ന് മലയാളക്കര

മലയാളികള്‍ക്ക് 10 ദിവസം നീണ്ടുനില്‍ക്കുന്ന ഒരുമയുടെ ആഘോഷമാണ് ഓണം. ഇന്ന് മലയാളികൾ നാലാം ദിനമായ വിശാഖം ആഘോഷിക്കുകയാണ്. ഓണാഘോഷത്തിന്റെ ഏറ്റവും നല്ല ദിവസങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നത് വിശാഖം നക്ഷത്ര ദിനത്തിലാണ്. ഓണസദ്യ അഥവാ ഓണ വിരുന്ന് ഒരുക്കങ്ങള്‍ക്ക് മലയാളി തുടക്കമിടുന്നത് ഈ ദിവസമാണ്. ഓണസദ്യ തയ്യാറാക്കുന്ന ആചാരത്തിന്റെ ഭംഗി എന്തെന്നാല്‍, കുടുംബത്തിലെ ഓരോ അംഗവും എത്ര ചെറുതാണെങ്കിലും ഈ തയ്യാറെടുപ്പുകളില്‍ അവരവരുടേതായ സംഭാവനകള്‍ നല്‍കേണ്ടതുണ്ട് എന്നതാണ്.

പരമ്പരാഗത രീതിയനുസരിച്ച് നാവില്‍ വെള്ളമൂറുന്ന 27 വിഭവങ്ങള്‍ നിറഞ്ഞ സമൃദ്ധമായ ഒന്നാണ് ഓണസദ്യയെങ്കിലും, ഇപ്പോള്‍ കുടുംബങ്ങള്‍ ഇത് സാധ്യമാകുന്നയത്ര ഗംഭീരമാക്കാന്‍ ശ്രമിക്കുകയും 10 മുതല്‍ 13 വരെ വിഭവങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്നുണ്ട്.

ഓണ സദ്യയിലെ പ്രധാന വിഭവങ്ങള്‍
1) ചിപ്‌സ്
2) ശര്‍ക്കര വരട്ടി
3) പഴം
4) പപ്പടം
5) ഉപ്പ്
6) ഇഞ്ചി
7) നാരങ്ങ
8) മാങ്ങ
9) വെള്ള കിച്ചടി
10) ഓലന്‍
11) ചുവന്ന കിച്ചടി
12) മധുരക്കറി
13) തീയല്‍
14) കാളന്‍
15) വിഴുക്കു പുരട്ടി
16) തോരന്‍
17) അവിയല്‍
18) കൂട്ടുകറി
19) ചോറ്
20) പരിപ്പ്
21) നെയ്യ്
22) സാമ്പാര്‍
23) അടപ്രഥമന്‍
24) ഗോതമ്പ് പായസം
25) പുളിശ്ശേരി
26) രസം
27) മോര്

തുടങ്ങിവയാണ് ഓണസദ്യയിൽ കാണുന്നത്

വാസ്തവത്തില്‍, കേരളത്തിലെ ഓണാഘോഷത്തിന്റെയും ഓണസദ്യയുടെയും പ്രാധാന്യം മലയാളത്തിലെ ഒരു പഴയ ചൊല്ലായ, ‘കാണാം വിറ്റും ഓണം ഉണ്ണണം’, എന്നതില്‍ നിന്ന് തന്നെ വ്യക്തമാണ്. നിങ്ങളുടെ സ്വത്തുക്കള്‍ വില്‍ക്കേണ്ടിവന്നാലും ഓണസദ്യ ഗംഭീരമാകാതെ പോകരുത് എന്നാണ് ഈ പഴഞ്ചൊല്ലിന്റെ അര്‍ത്ഥം.

ഓണോത്സവം സംസ്ഥാനത്തെ വിളവെടുപ്പ് കാലഘട്ടത്തെ അടയാളപ്പെടുത്തുന്നതിനാല്‍, പണ്ടുകാലത്ത്, വിശാഖം ദിനം പൊതുസ്ഥലങ്ങളിലും ചന്തകളിലും ഏറ്റവും തിരക്കേറിയ ദിവസമായിരുന്നു. ഓണത്തോട് അനുബന്ധിച്ച് നാട്ടിന്‍പുറങ്ങളില്‍ നിരവധി തരത്തിലുള്ള കളികളും മറ്റും ആരംഭിക്കുന്നതും ഈ ദിനത്തിലാണ്. വിശാഖം ദിനമായാല്‍ ഓണം അതിന്റെ പകുതി ദിനത്തിലേക്ക് എത്തി എന്നാണ് പറയുന്നത്.

Related Articles

Latest Articles