Wednesday, May 22, 2024
spot_img

ഗാൽവനിലായാലും തവാങിലായാലും ഇന്ത്യ അതിന്റെ ഒരു തരി മണ്ണുപോലും ശത്രുവിന് വിട്ടുകൊടുത്തിട്ടില്ല; ഇന്ത്യയുടെ കരുത്ത് ആരെയും നശിപ്പിക്കാനല്ല; ഈ രാഷ്ട്രത്തിന്റെ ശക്തി ലോക നന്മക്കായെന്ന് രാജ്‌നാഥ് സിംഗ്

ദില്ലി : ഇന്ത്യ ആഗോള ശക്തിയായി മാറിക്കൊണ്ടിരിക്കുന്നത് ലോകനന്മയ്‌ക്കായിട്ടെന്ന് കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. നമ്മൾ ഒരിക്കലും ആരേയും കീഴടക്കാനോ ആരുടെ മേലിലും ആധിപത്യം നേടാനോ ശ്രമിക്കുന്ന രാജ്യമല്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ഫിക്കിയുടെ ദേശീയ വാർഷിക സമ്മേളനത്തിലാണ് രാജ്‌നാഥ് സിംഗ് ഇന്ത്യയുടെ ആഗോള നയം വ്യക്തമാക്കിയത്.

നമ്മൾ ഒരു സൂപ്പർ പവറായി മാറിക്കൊണ്ടിരിക്കുന്നു. നശീകരണ സ്വഭാവം നമുക്കില്ല. മറിച്ച് നമ്മൾ ആർജ്ജിക്കുന്ന എല്ലാ കരുത്തും ലോക നന്മയ്‌ക്കായിട്ടാണ് ഉപയോഗിക്കുന്നത്, ദുർബലരെ സംരക്ഷിക്കാനായിട്ടാണ്.’ രാജ്‌നാഥ് സിംഗ് പറഞ്ഞു.

ഇന്ത്യ-ചൈന സംഘർഷം വീണ്ടും ഉണ്ടായതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ ഗാൽവാനിലായാലും താവാംഗിലായാലും അതിർത്തിയിലെ ഒരു തരി മണ്ണുപോലും ആർക്കും വിട്ടുനൽകിയിട്ടില്ല ഇനിയും ആ കരുത്തോടെ നിർഭയം പോരാടുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

Related Articles

Latest Articles