Tuesday, May 7, 2024
spot_img

ഇന്ത്യയെക്കുറിച്ചുള്ള വിൻസ്റ്റൺ ചർച്ചിലിന്റെ കാഴ്ചപ്പാട് തെറ്റ്; സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിൽ ഭാരതം എന്തെന്ന് തെളിയിച്ച് റിഷി സുനക്, വൈറലായി ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്

ഓരോ ഭാരതീയനും അഭിമാനമാകുന്ന നിമിഷമായിരുന്നു ഇനങ്ങളെ ഉണ്ടായത്. യുകെയുടെ അടുത്ത പ്രധാനമന്ത്രിയായി ഇന്ത്യൻ വംശജനായ ഋഷി സുനക് സ്ഥാനമേറ്റു. യു കെ പ്രധാനമന്ത്രിയായി ഋഷി സുനക്ക് സ്ഥാനമേറ്റതിന് പിന്നാലെ ബില്യണയർ ബിസിനസുകാരനായ ആനന്ദ് മഹീന്ദ്ര ട്വീറ്റിലൂടെ പ്രതികരിച്ചു. വിൻസ്റ്റൺ ചർച്ചിൽ ഒരിക്കൽ ഇന്ത്യയെ കുറിച്ച് പറഞ്ഞ വാക്കുകൾക്ക് മറുപടിയെന്നോണമായിരുന്നു അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.

1947-ൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ നെറുകയിൽ നിൽക്കുമ്പോൾ വിൻസ്റ്റൺ ചർച്ചിൽ പറഞ്ഞു, “ഇന്ത്യൻ നേതാക്കൾ നിലവാരമില്ലാത്തവരും ഒന്നിനും കൊള്ളാത്ത വയ്ക്കോൽ പ്രതിമകളുമാണ്,” മഹീന്ദ്ര ട്വീറ്റ് ചെയ്തു. “ഇന്ന്…സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിൽ…ഇന്ത്യൻ വംശജനായ ഒരാൾ യുകെയുടെ പ്രധാനമന്ത്രിയായി സ്ഥാനം ചെയ്യപ്പെടുന്നത് കാണാൻ ഞങ്ങൾ ഒരുങ്ങുകയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

മഹീന്ദ്രയുടെ ട്വിറ്റർ പോസ്റ്റിന് ഏറെ പ്രശംസ ലഭിച്ചു. കൂടാതെ മഹീന്ദ്രയുടെ ട്വീറ്റ് വൈറലായിരുന്നു. നിരവധി കമെന്റുകളാണ് ട്വീറ്റിന് താഴെ പ്രത്യക്ഷപ്പെട്ടത്. അതേസമയം, ഋഷി സുനക് ഒരു ബ്രിട്ടീഷ് പൗരനാണെന്നും ഇന്ത്യൻ പാസ്‌പോർട്ട് ഒരിക്കലും സ്വന്തമാക്കിയിട്ടില്ലെന്നും ഒരാൾ പറഞ്ഞു. മാത്രമല്ല, അദ്ദേഹം ഒരു ചർച്ചിൽ ആരാധകനാണെന്നും കൂട്ടിച്ചേർത്തു.

Related Articles

Latest Articles