Thursday, May 9, 2024
spot_img

പൊന്നൂക്കരയുടെ അഭിമാനം: ധീരജവാന് അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ

തൃ​ശൂ​ർ: കൂ​നൂ​ര്‍ ഹെ​ലി​കോ​പ്റ്റ​ര്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച മ​ല​യാ​ളി ജൂ​നി​യ​ര്‍ വാ​റ​ണ്ട് ഓ​ഫീ​സ​ര്‍ എ. ​പ്ര​ദീ​പി​ന്‍റെ മൃ​ത​ദേ​ഹം ജ​ന്മ​നാ​ട്ടി​ലെ​ത്തി​ച്ചു. പ്രദീപ് പഠിച്ച പുത്തൂർ സർക്കാർ സ്കൂളിൽ ഒരു മണിക്കൂറോളം നീണ്ട പൊതുദർശനം അവസാനിച്ച ശേഷമാണ് പ്രദീപിന്റെ ശരീരം വീട്ടിലേക്ക് കൊണ്ടു വന്നത്. പ്ര​ദീ​പി​ന് അന്ത്യാഞ്ജലി അ​ര്‍​പ്പി​ക്കാ​ന്‍ സ്‌​കൂ​ള്‍ പ​രി​സ​ര​ത്ത് വ​ന്‍ ജ​നാ​വ​ലി ത‌​ടി​ച്ചു​കൂ​ടി​യി​ട്ടു​ണ്ട്. തിരക്ക് നിയന്ത്രിക്കാൻ അധികൃതർക്ക് വളരെ പാടുപെടേണ്ടി വന്നു. വൈകീട്ട് വീട്ടുവളപ്പിലാണ് സംസ്കാരം നടക്കുക. പ്രദീപിന്‍റെ ഭാര്യയും മക്കളും അമ്മയും അച്ഛനും സഹോദരനും മറ്റു ബന്ധുക്കളും വീട്ടിലുണ്ട്.

വി​ലാ​പ​യാ​ത്ര​യാ​യി നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് പ്ര​ദീ​പി​ന്‍റെ മൃ​ത​ദേ​ഹം സു​ലൂ​രി​ല്‍ നി​ന്നും തൃ​ശൂ​രി​ല്‍ എ​ത്തി​ച്ച​ത്. മ​ന്ത്രി​മാ​രാ​യ കെ.​രാ​ജ​നും കെ. ​കൃ​ഷ്ണ​ന്‍ കു​ട്ടി​യു​മാ​ണ് വാ​ള​യാ​റി​ല്‍ നി​ന്നും മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങി​യ​ത്. കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നും വാ​ഹ​ന​വ്യൂ​ഹ​ത്തെ അ​നു​ഗ​മി​ച്ചി​രു​ന്നു. ബിജെപി നേതാവ് പി കെ കൃഷ്ണദാസ്, ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ തുടങ്ങിവർ പുത്തൂരിലെ സ്കൂളിലെത്തി പ്രദീപിന് അന്ത്യാഞ്ജലി അർപ്പിച്ചു. മൃ​ത​ദേ​ഹം പൂ​ര്‍​ണ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ വൈ​കു​ന്നേ​രം പൊന്നൂക്കരയിലെ വീ​ട്ടു​വ​ള​പ്പി​ല്‍ സം​സ്‌​ക​രി​ക്കും.

ദില്ലിയിൽ നിന്നും 11 മണിയോടെ സുലൂർ വ്യോമത്താവളത്തിലെത്തിച്ച ഭൗതിക ശരീരം അവിടെ നിന്ന് റോഡ് മാർഗമാണ് തൃശ്ശൂരിലേക്ക് കൊണ്ടുവന്നത്. വാളയാർ അതിർത്തിയിൽ നാല് മന്ത്രിമാർ ചേർന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്. കേന്ദ്രമന്ത്രി വി മുരളീധരനും മൃതദേഹത്തെ അനുഗമിച്ചിരുന്നു. സേനാ ഉദ്യോഗസ്ഥരും വിലാപയാത്രയിൽ ഒപ്പമുണ്ടായിരുന്നു. വഴിനീളെ നാട്ടുകാർ പ്രദീപിന് അന്ത്യാഞ്ജലിയർപ്പിക്കാൻ കാത്തുനിൽക്കുകയായിരുന്നു.

Related Articles

Latest Articles