Sunday, May 5, 2024
spot_img

ഒരാഴ്ചയ്ക്കിടെ രണ്ട് മരണം: കോഴിക്കോട്ടെ യുവതികളുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

കോഴിക്കോട്: കോഴിക്കോട്ടെ യുവതികളുടെ മരണത്തിൽ (Women Death) ദുരൂഹതയെന്ന് ബന്ധുക്കൾ. കോഴിക്കോട് പുതിയാപ്പയിലാണ് ബന്ധുക്കളായ രണ്ട് സ്ത്രീകൾ മരിച്ചത്. ഒൻപത് ദിവസത്തിനിടെ പുതിയാപ്പ സ്വദേശി ശരണ്യയെ പൊള്ളലേറ്റും, ഇതിനുപിന്നാലെ ബന്ധു ജാനകിയെ കിണറ്റിൽ മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു.

അതേസമയം സംഭവത്തിൽ ദുരൂഹതയെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ശരണ്യയെ ഭർത്താവ് ലിനീഷ് തീകൊളുത്തി കൊന്നതാണെന്ന് ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്. ശരണ്യയുടെ മരണത്തിലെ ദൃക്സാക്ഷിയാണ് മരിച്ച ജാനകിയെന്നും പോലീസ് പറയുന്നു. പരാതിയിൽ വിശദ അന്വേഷണം വേണമെന്ന് ശരണ്യയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Latest Articles