ഫ്ലോറിഡ : നഗ്നയായ ഒരു യുവതി മരത്തില്‍ കയറുന്നത് കണ്ടുവെന്ന് എമർജൻസി നമ്പറിൽ വന്ന സന്ദേശത്തിന്മേലുള്ള പോലീസ് അന്വേഷണം ചെന്നെത്തിയത് മറ്റൊരു യുവതിയുടെ കൊലപാതകത്തിൽ. യുഎസിലെ ഫ്ലോറിഡയിൽ പാം ബീച്ചിലാണ് സംഭവം നടന്നത്. സംഭവത്തിൽ മുപ്പത്തിനാലുകാരിയായ ഷെരി വില്യംസ് എന്ന യുവതിയെ കൊലപാതക കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംശയാസ്പദമായ സാഹചര്യത്തില്‍ മഗ്‌നോലിയ ഡ്രൈവില്‍ നഗ്നയായി മരത്തില്‍ കയറുന്ന യുവതിയെ കണ്ടതായി എമർജൻസി നമ്പറിൽ പൊലീസിന് സന്ദേശം ലഭിക്കുന്നത്. തുടർന്ന് യുവതിയുടെ വീട്ടിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയും വീടിനുള്ളില്‍ പരിശോധന നടത്തിയ പൊലീസ് മറ്റൊരു യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി.
തുടര്‍ന്ന്, കസ്റ്റഡിയിലെടുത്ത യുവതിയെ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതകത്തിൽ യുവതിക്ക് പങ്കുണ്ടെന്നാണ് പൊലീസ് നിഗമനം.

