വിശാഖപട്ടണം: വിശാഖപട്ടണം എല്ജി പോളിമര് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയില് വീണ്ടും വിഷവാതക ചോര്ച്ച. ഇന്നലെ രാവിലെയുണ്ടായ ചോര്ച്ച അടയ്ക്കാന് ശ്രമിക്കുന്നതിനിടെയാണ് രണ്ടാമതും ചോര്ച്ചയുണ്ടായത്. ഇന്നലെ പുലര്ച്ചെ മൂന്ന് മണിയോടെയാണ് എല്ജി പോളിമറില് സ്റ്റെറീന് ചോര്ച്ചയുണ്ടായത്. പ്ലാസ്റ്റിക് ഉത്പനങ്ങള് നിര്മിക്കുന്ന കമ്ബനിയില് നിന്നാണ് വാതകം ചോര്ന്നത്.
2018ല് പ്ലാന്റ് വിപുലീകരിക്കാന് കമ്ബനിക്ക് സര്ക്കാര് പാരിസ്ഥിതിക അനുമതി നല്കിയത് വിവാദമായിരുന്നു. ജനവാസമേഖലയില് പ്ലാന്റിന് അനുമതി നല്കിയത് ചട്ടവിരുദ്ധമെന്നായിരുന്നു കണ്ടെത്തല്. അതേ സമയം വെങ്കട്ടപുരത്ത് നിന്ന് ഒഴിപ്പിച്ചവരെ അന്തരീക്ഷം പഴയപടി ആയ ശേഷമേ വീടുകളിലേക്ക് മടക്കിയയക്കൂ. ഇതിന് രണ്ട് ദിവസം വേണ്ടിവരുമെന്ന് കരുതുന്നു.

