Wednesday, October 7, 2026

മാലാ പാര്‍വതിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പൊങ്കാല: ‘വ്യക്തിത്വം ഇല്ലെങ്കില്‍ നാവില്‍ സരസ്വതി ഉണ്ടായിട്ടെന്തു കാര്യം’; സാന്ദ്ര തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

നടിയും സാമൂഹ്യപ്രവര്‍ത്തകയുമായ മാലാ പാര്‍വതിയുടെ മകനെതിരായ ലൈംഗിക ആരോപണ വിഷയത്തില്‍ മാലാ പാര്‍വതിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പൊങ്കാല. പാര്‍വതിക്കെതിരെ പ്രതികരിച്ച് നിര്‍മ്മാതാവും നടിയുമായ സാന്ദ്ര തോമസും ബിജെപിസംസ്ഥാന വക്താവ് സന്ദീപ് വാര്യരും.
‘വ്യക്തിത്വം ഇല്ലെങ്കില്‍ നാവില്‍ സരസ്വതി ഉണ്ടായിട്ടെന്തു കാര്യം’ എന്നാണ് #maalaparvathy #supportseemavineeth എന്നീ ഹാഷ്ടാഗുകളോടെ സാന്ദ്ര ഫേസ്ബുക്കില്‍ കുറിച്ചത്.

ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന മാലാ പാര്‍വതിയുടെ ഓഡിയോ സന്ദേശമാണ് ഈ കുറിപ്പ് എഴുതാന്‍ കാരണമായതെന്ന് താരം പറയുന്നു. ‘മകന്‍ ചെയ്തതു തെറ്റാണെന്നു സോഷ്യല്‍ മീഡിയയില്‍ സമ്മതിക്കുകയും അല്ലാതെ ഉള്ള പ്രൈവറ്റ് കോണ്‍വെര്‍സേഷന്‍സില്‍ അവന്‍ ചെയ്തതില്‍ എന്താ തെറ്റ് അതവന്റെ വ്യക്തി സ്വാതന്ത്ര്യം അല്ലേ എന്ന് പറഞ്ഞതിനോടാണ് എന്റെ അഭിപ്രായവ്യത്യാസമെന്നും സാന്ദ്ര കുറിച്ചു.

മാല പാര്‍വതിക്കും മകനുമെതിരെ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യരും രംഗത്ത് എത്തിയിരുന്നു. ഒരു സംവിധായകന്‍ സിനിമാ മേഖലയിലെ ഒരു സ്ത്രീക്ക് ലൈംഗിക സന്ദേശങ്ങള്‍ അയയ്ക്കുന്നത് കാസ്റ്റിംഗ് കൗച്ച് തന്നെയാണ്. ആ സംവിധായകനെതിരെയും ആ സ്ത്രീക്കൊപ്പവും നില്‍ക്കുക എന്നതാണ് മാലാ പാര്‍വതിയെ പോലെ ഒരാള്‍ ചെയ്യേണ്ടത് .പക്ഷേ ഇവിടെ സംഭവിച്ചത് മറിച്ചാണ്… അദ്ദേഹം കുറ്റപ്പെടുത്തി.

ഡബ്‌ളിയുസിസി യിലെ ഇളയമ്മമാര്‍ക്കും, അമ്മമാര്‍ക്കും ഇവരൊക്കെ വാവകളും, കുട്ടികളും ആയിരിക്കും. നാട്ടുകാര്‍ക്ക് ഇവര്‍ തീവ്രവാദികളും, സ്ത്രീ പീഡകരും മാത്രമാണെന്നും സന്ദീപ് പറയുന്നു.

ഫേസ്ബുക്കിലൂടെ താരത്തിന്റെ മകന്‍ അനന്തകൃഷ്ണന്‍ സ്ഥിരമായി ലൈംഗികച്ചുവയുള്ള സന്ദേശങ്ങള്‍ അയയ്ക്കാറുണ്ട് എന്നാണ് ട്രാന്‍സ് ജെന്റര്‍ സീമയുടെ പരാതി. ഫേസ്ബുക്കിലൂടെ തന്നെയാണ് സീമ ഇക്കാര്യം വെളിപ്പെടുത്തിയത്. അനന്തകൃഷ്ണന്റെ സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകളും സീമ പുറത്തു വിട്ടിരുന്നു.

Related Articles

Latest Articles