Tuesday, May 7, 2024
spot_img

വിദ്യാഭ്യാസം നേടാൻ പോയത് പാക്കിസ്ഥാനിൽ; ഭീകരരായി മടങ്ങിയ 17 കാശ്മീരി യുവാക്കൾ കൊല്ലപ്പെട്ടു

പാക്കിസ്ഥാനിൽ പഠിക്കാൻ പോയി ഭീകരരായി മടങ്ങിയ 17 യുവാക്കൾ കൊല്ലപ്പെട്ടു. യാത്രാരേഖകളും വിസയുമായി പാക്കിസ്ഥാനിലേക്കു പോയി പഠനം നടത്തുകയും മറ്റും ചെയ്തിരുന്ന 17 കശ്മീരി യുവാക്കളാണ് കൊല്ലപ്പെട്ടത്. ഇവർ 17 പേരും തീവ്രവാദികളായി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുകയായിരുന്നു ഇതിനിടെ സുരക്ഷാസേന ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.

ഭീകരരെ റിക്രൂട്ട് ചെയ്യാൻ പാക്ക് ചാരസംഘടനയായ ഐഎസ്ഐയുടെ പുതിയ മാർഗമാണിതെന്നും, അതുകൊണ്ട് തന്നെ യുവാക്കൾ കരുതിയിരിക്കണമെന്നും അധികൃതർ മുന്നറിയിപ്പു നൽകി. ഇതേ തുടർന്ന് ഇന്ത്യയിൽ നിന്നുള്ളവർ പാക്കിസ്ഥാനിൽ പഠനം നടത്തുന്നതു നിർത്തണമെന്ന് യുജിസിയും എഐസിടിഇയും ഈയിടെ മാർഗനിർദേശം നൽകിയിരുന്നു.

2015 മുതലാണ് ഐഎസ്ഐ ഭീകര സംഘടനകൾ ഇത്തരത്തിലുള്ള നീക്കം നടത്താൻ തുടങ്ങിയതെന്ന് അധികൃതർ അറിയിച്ചു. കൊല്ലപ്പെട്ട നുഴഞ്ഞുകയറ്റക്കാരായ 17 പേരിൽ പലരും പാക്കിസ്ഥാനിൽ വിദ്യഭ്യാസം നടത്തുന്ന കശ്മീരി യുവാക്കളാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായും അവർ പറഞ്ഞു.

Related Articles

Latest Articles