Monday, April 29, 2024
spot_img

സൗദിയിൽ ഇന്ധന ടാങ്കറിന് തീപിടിച്ചു; പാലക്കാട് സ്വദേശി പൊള്ളലേറ്റ് മരിച്ചു

ജുബൈല്‍ : പെട്രോളുമായി പോയ ടാങ്കർ ലോറിക്ക് തീപിടിച്ച് സൗദിയില്‍ മലയാളിക്ക് ദാരുണാന്ത്യം. പാലക്കാട് കല്ലേകുളങ്ങര സ്വദേശി വിനോദ് വിഹാറില്‍ അനില്‍കുമാര്‍ ദേവന്‍ നായര്‍ (56) ആണ് അപകടത്തിൽ മരിച്ചത്.

ജുബൈല്‍ – അബുഹദ്രിയ റോഡിൽ ഇന്നലെയായിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ അനിൽകുമാർ അപകട സ്ഥലത്തുവെച്ചുതന്നെ മരിച്ചു. ടാങ്കര്‍ലോറി പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്.

കഴിഞ്ഞ 14 വര്‍ഷമായി അനില്‍കുമാർ സൗദിയിലായിരുന്നു അനിൽകുമാർ ജോലി ചെയ്തിരുന്നത്. ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടു വരും.

Related Articles

Latest Articles