Thursday, May 23, 2024
spot_img

സുഡാനിലെ ആഭ്യന്തര യുദ്ധം; താത്കാലികമായി വെടിനിർത്താൻ തീരുമാനം,പ്രഖ്യാപനം റമദാൻ കണക്കിലെടുത്ത്

ഖാർത്തും: സൈന്യവും അർദ്ധ സൈനിക വിഭാഗവും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്ന സുഡാനിൽ വെടിനിർത്തൽ പ്രഖ്യാപിച്ചു. റമദാൻ ആഘോഷം പരി​ഗണിച്ച് 72 മണിക്കൂർ വെടിനിർത്തൽ ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അടക്കമുള്ളവരുടെ അഭ്യർത്ഥന പരി​ഗണിച്ചാണ് അർധസൈനിക വിഭാ​ഗത്തിന്റെ തീരുമാനം. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ 72 മണിക്കൂർ വെടിനിർത്തലിന് സമ്മതിച്ചതായി ആർഎസ്എഫ് പറയുന്നു. അതേസമയം സൈന്യത്തിൽ നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. റമദാനിനോടനുബന്ധിച്ച് വെള്ളിയാഴ്ച രാവിലെ ആറ് മുതലാണ് വെടിനിർത്തൽ നിലവിൽ വരികയെന്ന് ആർഎസ്എഫ് അറിയിച്ചു.

സുധാനിൽ സൈന്യവും അർധസൈനിക വിഭാ​ഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും തമ്മിലാണ് രൂക്ഷമായ ഏറ്റുമുട്ടൽ തുടരുന്നത്. ആഭ്യന്തര യുദ്ധത്തിൽ ഇതുവരെ 330 പേരാണ് കൊല്ലപ്പെട്ടത്.ഏറ്റുമുട്ടലിൽ 3300 ലേറെ പേർക്ക് പരിക്കേറ്റതായും യുഎൻ വേൾ‌ഡ് ഹെൽത്ത് ഓർ​ഗനൈസേഷൻ അറിയിച്ചു. പോരാട്ടം രൂക്ഷമായ പ്രദേശങ്ങളിൽ മൃതദേഹങ്ങൾ പൂർണമായി കണ്ടെത്താനായിട്ടില്ലെന്നും, മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നും സംഘടന സൂചിപ്പിച്ചു

Related Articles

Latest Articles