Thursday, May 9, 2024
spot_img

‘താരജാഡകളില്ലാത്ത മനുഷ്യസ്നേഹി’; സുരേഷ് ​ഗോപിക്കും കുടുംബത്തിനും ഒപ്പമുള്ള ചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ച് നടൻ ഷാജു

സുരേഷ് ​ഗോപിക്കും കുടുംബത്തിനുമൊപ്പമുള്ള ചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ച് നടൻ ഷാജു ശ്രീധർ. താരജാഡകളില്ലാത്ത മനുഷ്യസ്നേഹി, ഞങ്ങളുടെ സൂപ്പർ താരത്തിനോടും കുടുംബത്തിനോടും ഒപ്പം ഒരു ഒത്തുകൂടല്‍ എന്ന അടിക്കുറിപ്പോടെയാണ്‌ ഷാജു ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഷാജുവിന്റെ ഭാര്യ ചാന്ദിനിയും മക്കളും സുരേഷ് ഗോപി, ഭാര്യ രാധിക, മക്കളായ ഗോകുൽ, മാധവ്, ഭാഗ്യ എന്നിവരാണ് ചിത്രത്തിലുള്ളത്. മൂകാംബികയിൽ വെച്ചാണ് താരങ്ങൾകണ്ടുമുട്ടിയത്.

നവാഗതനായ അരുണ്‍ വര്‍മ സംവിധാനം ചെയ്യുന്ന ‘ഗരുഡന്‍’ എന്ന ചിത്രത്തിലാണ് സുരേഷ് ഗോപി
നിലവിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. മിഥുൻ മാനുവൽ തോമസിന്റേതാണ് തിരക്കഥ.സിദിഖ്, അഭിരാമി, ജഗദീഷ്, ദിലീഷ് പോത്തന്‍, തലൈവാസല്‍ വിജയ്, ദിവ്യ പിള്ള , മേജര്‍ രവി, ജയിസ് ജോസ്, നിഷാന്ത് സാഗര്‍, രഞ്ജിത്ത് കാല്‍പ്പോള്‍ തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ട്

Related Articles

Latest Articles