Monday, May 6, 2024
spot_img

‘ഇന്‍സുലിന്‍ പമ്പ്’; ഇനി അഞ്ചും ആറും തവണ ശരീരത്തിൽ സൂചിയിറക്കണ്ട; നന്ദനക്ക് കൊടുത്ത വാക്ക് പാലിച്ച് സുരേഷ് ഗോപി;

മലയാള സിനിമാപ്രേമികളുടെ ഇഷ്ട താരമാണ് സുരേഷ് ​ഗോപി. അഭിനേതാവിന് പുറമെ സന്നദ്ധപ്രവർത്തനങ്ങളിലും താരം മുൻനിരയിൽ ആണ്. അടുത്തിടെ ടൈപ്പ് വൺ പ്രമേഹ ബാധിതയായ നന്ദന എന്ന കുട്ടിക്ക് ‘ഇന്‍സുലിന്‍ പമ്പ്’ എന്ന ഉപകരണം വാങ്ങി നൽകാമെന്ന് സുരേഷ് ​ഗോപി പറഞ്ഞത് വാർത്തകളിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ തന്റെ വാക്ക് പാലിച്ചിരിക്കുകയാണ് സുരേഷ് ​ഗോപി.

പാർലമെന്റ് അംഗമായിരിക്കെ ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുഞ്ഞുങ്ങളുടെ അവസ്ഥ സുരേഷ് ഗോപി സഭയിൽ അവതരിപ്പിച്ചിരുന്നു. വയനാട് സന്ദർശനത്തിനിടെ നന്ദനയെയും എടുത്ത് കാണാൻ വന്ന രക്ഷിതാക്കളുടെ കണ്ണീർ കണ്ട് സുരേഷ് ഗോപി വാക്ക് കൊടുത്തു ‘നന്ദനക്ക് ഇൻസുലിൻ പമ്പ് ഞാൻ നൽകാം’. ഒടുവിൽ തലസ്ഥാനത്ത് ഡോ. ജ്യോതിദേവ് കേശവദേവിന്റെ ഡയബറ്റിക് സെന്ററിൽ എത്തിയ നന്ദന സുരേഷ്‌ഗോപി വാങ്ങിനല്‍കിയ ‘ഇന്‍സുലിന്‍ പമ്പ്’ എന്ന ഉപകരണം ശരീരത്തില്‍ ഘടിപ്പിച്ച് തന്റെ രോഗാവസ്ഥയില്‍ ആശ്വാസം കണ്ടാണ് മടങ്ങിയത്.

ഓട്ടോമാറ്റഡ് ഇന്‍സുലിന്‍ ഡെലിവറി സിസ്റ്റം എന്നാണ് ഉപകരണത്തിന്‍റെ പേര്. ഡോ. ജ്യോതിദേവ് കേശവദേവിന്റെ ഡയബറ്റിക് സെന്ററിൽ വച്ച് സുരേഷ് ​ഗോപി ഉപകരണം കൈമാറി. ഇന്ത്യയില്‍ ലഭ്യമല്ലാത്ത ഈ ഉപകരണം അമേരിക്കയില്‍നിന്നാണ് വരുത്തിച്ചത്. ആറുലക്ഷം രൂപ വിലവരുന്ന ഇന്‍സുലിന്‍ പമ്പ് സുരേഷ് ഗോപിയുടെ ഭാര്യ രാധിക നന്ദനയ്ക്കു കൈമാറി. ഡോ. ജ്യോതിദേവിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച തന്നെ ഈ ഉപകരണം കുട്ടിയുടെ ശരീരത്തില്‍ ഘടിപ്പിച്ചു.

നന്ദന കല്‍പ്പറ്റയില്‍ ഓട്ടോഡ്രൈവറായ മനോജിന്റെയും അനുപമയുടെയും മകളാണ്. ദിവസേന അഞ്ചും ആറും തവണ ശരീരത്തിൽ സൂചിയിറക്കി ഷുഗർ ലെവൽ പരിശോധിക്കേണ്ടി വരും. ഇന്‍സുലിന്‍ പമ്പ് എന്ന ഉപകരണം ശരീരത്തില്‍ പിടിപ്പിച്ചാല്‍ ഈ പ്രശ്നത്തിനു പരിഹാരം കാണാം. ഈ വിവരം അറിഞ്ഞ സുരേഷ് ഗോപി നന്ദനയെ സഹായിക്കാന്‍ മുന്നോട്ട് വരികയായിരുന്നു.

Related Articles

Latest Articles