Monday, May 6, 2024
spot_img

നടി തൃഷയ്‌ക്കെതിരായ മോശം പരാമർശം; മൻസൂർ അലി ഖാന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

ചെന്നൈ: നടി തൃഷയ്‌ക്കെതിരെ മോശം പരാമർശം നടത്തിയ സംഭവത്തിൽ നടൻ മൻസൂർ അലി ഖാൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി. ചെന്നൈ പ്രിൻസിപ്പൽ സെക്ഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. സംഭവത്തിൽ നടൻ കഴിഞ്ഞ ദിവസം മാപ്പ് പറഞ്ഞിരുന്നു.

ദേശീയ വനിതാ കമ്മീഷന്റെ നിർദ്ദേശ പ്രകാരമാണ് തമിഴ്‌നാട് പോലീസ് സംഭവത്തിൽ നടനെതിരെ കേസെടുത്തത്. പിന്നാലെ കഴിഞ്ഞ ദിവസം നടൻ സ്റ്റേഷനിൽ ഹാജരാകുകയും ചെയ്തു. പോലീസിന് നൽകിയ മൊഴിയിലായിരുന്നു നടിക്കെതിരെ മോശം പരാമർശം നടത്തിയതിൽ ഖേദം പ്രകടിപ്പിക്കുന്നതായി മൻസൂർ അറിയിച്ചത്.

വിജയ് നായകനായി എത്തിയ ‘ലിയോ’ എന്ന സിനിമയിലാണ് മൻസൂർ അലി ഖാനും നടി തൃഷയും ഒരുമിച്ചെത്തുന്നത്. സിനിമയുമായി ബന്ധപ്പെട്ട് താരം തമിഴ് മാദ്ധ്യമത്തിന് ഒരു അഭിമുഖം നൽകിയിരുന്നു. ഈ അഭിമുഖത്തിലാണ് നടൻ വിവാദ പരാമർശം നടത്തിയത്. ചിത്രത്തിൽ തൃഷയാണ് നായിക എന്നറിഞ്ഞപ്പോൾ കിടപ്പറ രംഗമുണ്ടാകുമെന്നാണ് താൻ പ്രതീക്ഷിച്ചിരുന്നതെന്നായിരുന്നു മൻസൂർ അലി ഖാൻ മാദ്ധ്യമങ്ങളോട് പറഞ്ഞത്. താൻ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നായിരുന്നു താരത്തിന്റെ വാദം.

ഇതോടെ നടി തൃഷ തന്നെ നടനെതിരെ രംഗത്തു വന്നു. ഇതിനുപിന്നാലെ മൻസൂർ അലി ഖാനെതിരെ വൻ പ്രതിഷേധങ്ങളാണ് ഉയർന്നു വന്നത്. ദേശീയ വനിതാ കമ്മീഷനും നടനെതിരെ സ്വമേധയാ കേസെടുത്തിരുന്നു.

Related Articles

Latest Articles