Wednesday, October 14, 2026

മയക്കുമരുന്ന് കടത്ത്; കോഴിക്കോട് എംഡിഎംഎയുമായി യുവാവ് പിടിയിൽ

കോഴിക്കോട്: കോഴിക്കോട് എംഡിഎംഎയുമായി യുവാവ് പിടിയിൽ. നഗരത്തില്‍ മയക്കുമരുന്ന് വിതരണം നടത്തിയ യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചാലപ്പുറം പെരുങ്കുഴിപ്പാടം രാഖിലാണ് അറസ്റ്റിലായത്. ചേവരമ്പലം പാറോപ്പടി ഭാഗങ്ങളിൽ ലഹരിക്കടത്ത് വിതരണ സംഘത്തിൽപ്പെട്ട ആളാണിയാൾ. ചേവായൂർ സബ്ബ് ഇൻസ്പെക്ടർ ഷാനിന്റെ നേതൃത്വത്തിൽ ചേവായൂർ പോലീസും ഡൻസാഫ് സ്ക്വാഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

ബംഗളൂരുവില്‍ നിന്നുമാണ് പ്രതി മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് പോലീസിന്റെ ചോദ്യം ചെയ്യലിൽ വ്യക്തമായി. 40 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ കഴിഞ്ഞാഴ്ച ഡൻസാഫ് സ്ക്വാഡ് കുന്ദമംഗലത്തു നിന്നും പിടികൂടിയിരുന്നു. കൂടാതെ പ്രതിയുമായി മയക്കുമരുന്ന് ഇടപാട് നടത്തുന്നവരെ കുറിച്ചും, ഇയാൾക്ക് ഇതിന് വേണ്ടി സാമ്പത്തിക സഹായം നൽകിയവരെ കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ചേവായൂർ പൊലീസ് സ്റ്റേഷനിലെ എസ് ഐ മാരായ ഷാൻ എസ്എസ് ജെയിംസ് പിഎസ് എഎസ്ഐ സജി.എം ഡൻസാഫ് സ്ക്വാഡ് അംഗങ്ങളായ ഒ.മോഹൻ ദാസ്, ഹാദിൽ, ശ്രീജിത്ത്, ഷഹീർ, അർജ്ജുൻ, സുനോജ്, ജിനേഷ്, സുമേഷ് എന്നിവർ ചേർന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

Related Articles

Latest Articles