Thursday, May 9, 2024
spot_img

ഒരു നാടിന്‍റെ മുഴുവൻ ഐശ്വര്യ കേന്ദ്രമായി നിലനിൽക്കുന്ന ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം; തൃപ്പൂത്താറാട്ട് ജൂൺ 27 ചൊവ്വാഴ്ച; വിശ്വസിച്ച് പ്രാർത്ഥിച്ചാൽ വിളികേൾക്കുന്ന ദേവിയുടെ ആറാട്ടിനായി കാത്തിരുന്ന് ഭക്തലക്ഷങ്ങൾ

ഒരു നാടിന്‍റെ മുഴുവൻ ഐശ്വര്യ കേന്ദ്രമായി നിലനിൽക്കുന്ന ക്ഷേത്രമാണ് ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം.മനസ്സു തുറന്ന് വിശ്വസിച്ച് പ്രാർത്ഥിച്ചാൽ വിളികേൾക്കുന്ന ദേവിയുടെ തൃപ്പൂത്താറാട്ട് വീണ്ടും വന്നിരിക്കുകയാണ്. ജൂൺ 27 ചൊവ്വാഴ്ച നടക്കുന്ന ആറാട്ടിൽ പങ്കെടുത്ത് പ്രാർത്ഥിക്കുക എന്നത് ഓരോ വിശ്വാസിയുടെയും ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നാണ്. ദേവി രജസ്വലയാകുന്നതും തുടർന്നുള്ള ആഘോഷങ്ങളും ആറാട്ടും ഈ നാടിന്‍റെ തന്നെ ആഘോഷമണ്. ആർത്തവത്തിന്‍റ പേരിൽ അശുദ്ധയെന്നും അഹബയെന്നും പറഞ്ഞ് സ്ത്രീയെ അകറ്റി നിർത്തുന്ന കേരളത്തിൽ തന്നെയാണ് ഇത് നടക്കുന്നതെന്നാണ് മറ്റൊരു പ്രത്യേകത.

ക്ഷേത്രത്തിലെ നിത്യ പൂജകളുടെ സമയത്ത് ദേവിയുടെ ഉടയാടകളിൽ ദേവി രജസ്വലയായ അടയാളങ്ങൾ കണ്ടാൽ തൃപ്പൂത്താറാട്ടിനുള്ള ആഘോഷങ്ങൾ തുടങ്ങുകയായി. ആദ്യ മൂന്നു ദിവസങ്ങൾ ക്ഷേത്രത്തിന്റെ നടയടയ്ക്കുന്നതാണ് പതിവ്. പടിഞ്ഞാറേ നടയാണിങ്ങനെ അടയ്ക്കുന്നത്. തുടർന്ന് ഈ കാലയളവിലേക്കായി ദേവിയുടെ ചൈതന്യത്തെ ബലി ബിംബത്തിലേക്ക് മാറ്റും. തൃപ്പൂത്തായ ശേഷം നാലാം ദിവസമാണ് ദേവിയെ പുറത്തേയ്ക്ക് എഴുന്നള്ളിക്കുന്നത്. നാലാം ദിവസം ദേവിയെ ആഘോഷപൂർവ്വം മിത്രപ്പുഴയിൽ കൊണ്ടുപോയി ആറാട്ട് നടത്തും. ആറാട്ടിനു ശേഷം കടവിലെ കുളിപ്പുരയിൽ ആനയിച്ചിരുത്തും, തുടർന്ന് ദേവിയെ പിടിയാനപ്പുറത്ത് എഴുന്നള്ളിക്കും. ഇതേ സമയം തിരിച്ചെത്തുന്ന ദേവിയെ സ്വീകരിക്കാനായി മഹാദേവനും വരും, കിഴക്കേ ആനക്കൊട്ടിലിലേക്കാണ് ദേവനെത്തുന്നത്.

തുടർന്ന് കൂട്ടിയെഴുന്നള്ളിപ്പിന് ശേഷം പടിഞ്ഞാറേ നട വഴ ദേവി അകത്തേയ്ക്കെത്തുന്നു. മഹാദേവൻ കിഴക്കേ നടവഴിയും അകത്തേയ്ക്ക് വരുന്നു. ഈ സമയത്തെല്ലാം ദേവിയെ സ്വീകരിക്കാനായി വിശ്വാസികൾ പറയും നെയ്യ് വിളക്കും കാണിക്കയും പൂങ്കുലയുമായി നിൽക്കുന്നതും ഇവിടുത്തെ മനോഹരമായ കാഴ്ചയാണ്. ഈ മലയാള വർഷത്തിൽ എട്ടം തവണയാണ് ദേവി തൃപ്പൂത്ത് ആകുന്നത്.

Related Articles

Latest Articles