Wednesday, May 22, 2024
spot_img

കേരളം കൂടുതൽ നിയന്ത്രണങ്ങളിലേയ്ക്കോ? പ്രത്യേക കോവിഡ് അവലോകന യോഗം ഇന്ന്

തിരുവനന്തപുരം: കേരളത്തിൽ ഇപ്പോൾ അതിതീവ്ര കോവിഡ് വ്യാപനമാണ്. ദിനംപ്രതി അരലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തിൽ ഇനി കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടാകുമോ, അതോ ഞായറാഴ്ച്ച നിയന്ത്രണങ്ങൾ മാത്രമായിരിക്കുമോ ഉണ്ടായിരിക്കുകയെന്ന് ഇന്നറിയാം. സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ ഇന്ന് അവലോകന യോഗം ചേരും(Covid Review Meeting In Kerala).

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ രാവിലെ 11 മണിയ്‌ക്ക് ഓൺലൈനായാണ് യോഗം ചേരുന്നത്.
കോവിഡ് വ്യാപനം കുറഞ്ഞ തിരുവനന്തപുരം അടക്കമുള്ള ജില്ലകളെ സി കാറ്റഗറിയിൽ നിന്നും ഒഴിവാക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ യോഗം ചർച്ച ചെയ്യും. ഞായറാഴ്ചകളിലെ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം തുടരാൻ കഴിഞ്ഞ അവലോകന യോഗത്തിൽ തീരുമാനമായിരുന്നു.

എന്നാൽ ഇതിൽ മാറ്റം ഉണ്ടാകുമോ എന്നും ഇന്ന് അറിയാം. ജില്ലകളെ കാറ്റഗറികളായി തിരിച്ചുള്ള നിയന്ത്രണങ്ങൾ തുടർന്നേക്കും. നിലവിൽ തിരുവനന്തപുരം, ഇടുക്കി, പത്തനംതിട്ട, കൊല്ലം, കോട്ടയം എന്നീ ജില്ലകളാണ് സി കാറ്റഗറിയിലുള്ളത്. മൂന്നാം തരംഗത്തിൽ ആദ്യമായി ആക്ടീവ് രോഗികളുടെ എണ്ണം ഇന്നലെ കുറഞ്ഞിരുന്നു. അതേസമയം, കേരളത്തിലെ കോവിഡ് വ്യാപന കണക്കുകളിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം ആശങ്ക അറിയിച്ചിരുന്നു. ചികിത്സയിലുള്ളവരുടെ എണ്ണത്തിലും കേരളം തന്നെയാണ് മുന്നില്‍ എന്ന് കേന്ദ്രം പറഞ്ഞു. രാജ്യത്തെ ആകെ കേസുകളുടെ 24.68 ശതമാണ് ഈ കണക്ക്. ഒപ്പം വീക്കിലി പോസിറ്റിവിറ്റി നിരക്കും കേരളത്തില്‍ കൂടുതലാണെന്നും 47 ശതമാണിതെന്നും ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ വ്യക്തമാക്കിയിരുന്നു.

Related Articles

Latest Articles