Thursday, September 24, 2026

ദില്ലിയിലെ ഗോകുൽപുരി ചേരിയിൽ വൻ തീപിടിത്തം; ഏഴ് മരണം

ദില്ലി: ദില്ലിയിലെ ഗോകുൽപൊരിയിൽ കുടിലുകൾക്ക് തീപിടിച്ച് ഏഴു മരണം. മെട്രോ പില്ലർ നമ്പർ 12ന് സമീപമുള്ള കുടിലുകൾക്കാണ് ഇന്നലെ രാത്രി തീപിടിച്ചത്. 60 കുടിലുകൾക്ക് തീപിടിച്ചു. ഇതിൽ 30 എണ്ണം കത്തിനശിച്ചു.

13 അഗ്‌നിശമന യൂണിറ്റുകൾ ചേർന്ന് പുലർച്ചെ നാല് മണിയോടെ തീ നിയന്ത്രണ വിധേയമാക്കി. അതേസമയം, തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്.

പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. തീപിടിത്തം ഉണ്ടായ ഗോകുൽ പുരി സന്ദർശിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു.

Related Articles

Latest Articles