Saturday, October 3, 2026

ആൻഡമാൻ നിക്കോബാർ ദ്വീപിൽ വീണ്ടും ഭൂചലനം; റിക്ടർ സ്കെയിലിൽ 4.3 രേഖപ്പെടുത്തി

പോർട്ട്ബ്ലെയർ: ആൻഡമാൻ നിക്കോബാറിലെ പോർട്ട് ബ്ലെയറിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.3 രേഖപ്പെടുത്തിയ ഭൂചലനം തിങ്കളാഴ്ച പുലർച്ചയോടെയാണ് അനുഭവപ്പെട്ടത്. പോർട്ട് ബ്ലെയറിന് 218 കിലോമീറ്റർ അകലെ 5.28നാണ് ഭൂചലനമുണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സെസിമോളജി വ്യക്തമാക്കുന്നു.

16 കിലോമീറ്റർ ചുറ്റളവിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ആൻഡമാൻ ദ്വീപിലെ ദിഗ്ലിപൂർ ഭാഗത്ത് ഒക്ടോബർ 27ന് റിക്ടർ സ്കെയിലിൽ 4 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

Related Articles

Latest Articles