Friday, April 26, 2024
spot_img

മിസോറാമിനെ വിറപ്പിച്ച് വൻ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 6.1 തീവ്രത; ആളപായമില്ല

ഐസ്വാൾ: മിസോറാമിൽ ഭൂചലനം (Earthquake). റിക്ടർ സ്‌കെയിലിൽ 6.1 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഇന്ന് പുലർച്ചെയോടെയാണ് കനത്ത ഭൂചലനമുണ്ടായത്.

മിസോറാമിലെ തെൻസാളിൽ ആണ് ഭൂചലനം ഉണ്ടായത്. സംഭവത്തിൽ നാശനഷ്ടങ്ങളോ, ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. നാഷണൽ സെന്റർ ഫോർ സീസ്‌മോളജിയുടെ റിപ്പോർട്ട് പ്രകാരം തെൻസാളിലെ തെക്കുകിഴക്ക് ഭാഗത്താണ് ഭൂചലനം അനുഭവപ്പെട്ടത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ പലയിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ബംഗ്ലാദേശിലെ വിവിധ പട്ടണങ്ങളിലും ഇത് അനുഭവപ്പെട്ടു.

ബംഗ്ലാദേശിലെ ചിറ്റഗോങ്ങ്, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് ഭൂകമ്പത്തിന്‍റെ പ്രഭാവം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊല്‍ക്കത്തയില്‍ ഭൂകമ്പം അനുഭവപ്പെട്ടതായി പറയുന്ന നിരവധി ട്വീറ്റുകള്‍ രാവിലെയോടെ ട്വിറ്ററില്‍ പ്രത്യേക്ഷപ്പെട്ടിട്ടുണ്ട്. വളരെ ശക്തമായ ഭൂചലനം എന്നാണ് ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്ത മെഡിറ്റനേറിയന്‍ സിസ്മോളജി സെന്‍റര്‍ ട്വിറ്റര്‍ പേജില്‍ ഒരു ചിറ്റഗോങ്ങ് സ്വദേശി ട്വീറ്റ് ചെയ്തത്. ഭൂകമ്പ പ്രഭവ കേന്ദ്രത്തില്‍ നിന്നും 180 കിലോമീറ്റര്‍ അകലെയാണ് ചിറ്റഗോങ്ങ്.

Related Articles

Latest Articles