Thursday, May 9, 2024
spot_img

ദില്ലി മദ്യനയ അഴിമതി കേസ് ; ദില്ലി പഞ്ചാബ് സംസ്ഥാനങ്ങളിൽ 35 ഇടങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്

ദില്ലി : മദ്യനയ അഴിമതി കേസിൽ 35 ഇടങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. ദില്ലി , പഞ്ചാബ് എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിലാണ് ഇഡി റെയ്ഡ്.

ഈ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇതുവരെ 103ലധികം റെയ്ഡുകൾ നടത്തിയിരുന്നു. കേസിൽ മദ്യ വ്യവസായിയും മദ്യനിർമ്മാണ കമ്പനിയായ ഇൻഡോസ്പിരിറ്റിന്റെ മാനേജിംഗ് ഡയറക്ടറുമായ സമീർ മഹന്ദ്രുവിനെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. 2021-22 കാലയളവിൽ നടപ്പാക്കിയ ദില്ലി മദ്യനയത്തിൽ ക്രമക്കേടുകളെ കുറിച്ച് സിബിഐ അന്വേഷണത്തിന് ലഫ്റ്റനെന്റ് ഗവർണർ ശുപാർശ ചെയ്തതിന് പിന്നാലെയാണ് മദ്യകുംഭകോണം ഉയർന്നു വരുന്നത്.

സംഭവത്തിൽ ഇതുവരെ 11 എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിരുന്നു.ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും ദില്ലി സർക്കാർ ഉദ്യോഗസ്ഥരെയും പ്രതികളാക്കിയ എഫ്ഐആറിൽ നിന്നാണ് മദ്യനയത്തിലെ കള്ളപ്പണം വെളുപ്പിക്കൽ കേസ് ഉണ്ടായത്. പോളിസി മദ്യവിൽപ്പനക്കാരെ സഹായിച്ചിട്ടുണ്ടോയെന്ന് സിബിഐ അന്വേഷിക്കുന്നുണ്ട്.

Related Articles

Latest Articles