കൊച്ചി: സംസ്ഥാനത്തെ തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്കിന്റെ ജനറൽ ബോഡി ഇന്ന് കൊച്ചിയിൽ ചേരും. ഭരണഘടന ഭേദഗതിയിൽ ഉൾപ്പെടെ തീരുമാനം എടുക്കാനാണ് ജനറൽ ബോഡി ചേരുന്നത്.
നിലവില്‍ ഫിയോക്കിന്റെ ആജീവനാന്ത ചെയര്‍മാനായ ദിലീപിനെയും വൈസ് ചെയര്‍മാനായ ആന്റണി പെരുമ്പാവൂരിനെയും മാറ്റാനുള്ള ഭരണഘടന ഭേദഗതിക്കാണ് ഫിയോക് തയ്യാറെടുക്കുന്നത്. ഇതോടൊപ്പം ഈ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് പാടില്ലെന്ന ചട്ടവും നീക്കം ചെയ്തേക്കും.
പുതിയ ഭരണഘടനയുടെ പശ്ചാത്തലത്തിൽ ഇന്നത്തെ യോഗത്തിൽ ആന്റണി പെരുമ്പാവൂരും ദിലീപും പങ്കെടുത്തേക്കില്ലായെന്നാണ് ലഭിക്കുന്ന വിവരം. യോഗത്തിന് ശേഷം ഫിയോക് ഭാരവാഹികൾ മാധ്യമങ്ങളെ കാണും.

