ന്യൂസ്‌പേപ്പര്‍ കൊണ്ട് സാരി ഉടുത്ത് ഞെട്ടിപ്പിച്ചതിനു ശേഷം ഇപ്പോഴിതാ പുതിയൊരു പരീക്ഷണം കൂടി വൈറലായിരിക്കുകയാണ്.
ചിപ്‌സ് പാക്കറ്റുകള്‍ സൂക്ഷിച്ചുവച്ച് അതുകൊണ്ട് സാരി ഉണ്ടാക്കിയിരിക്കുകയാണ് ഒരു യുവതി. ചിപ്‌സ് പാക്കറ്റുകള്‍ കൊണ്ട് മനോഹരമായ ഒരു സാരി ഉണ്ടാക്കി കൈയടി നേടിയിരിക്കുകയാണ് ഇപ്പോൾ ഈ യുവതി.
അതേസമയം പാക്കറ്റിന്റെ ഉള്‍ഭാഗത്തെ സില്‍വര്‍ നിറമാണ് സാരിക്ക്. ബോര്‍ഡറിലും സാരിതുമ്പിലും പാക്കറ്റിന്റെ പുറംഭാഗത്തെ നീല നിറമാണ്.
എന്നാൽ ഈ സ്റ്റൈലിഷ് സാരിയും ധരിച്ചു നില്‍ക്കുന്ന യുവതിയേയാണ് വിഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. എന്തായാലും വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്.നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

