Thursday, May 23, 2024
spot_img

സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ മഴ കനത്തു; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കോഴിക്കോട്: സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ മഴ കനത്തു. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ കനത്ത മഴയാണ് അനുഭവപ്പെട്ടത്. വരും ദിവസങ്ങളില്‍ കേരളത്തില്‍ പല ജില്ലകളിലും കനത്ത മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കനത്ത മഴയില്‍ നാടുകാണി ചുരം ഇടിഞ്ഞതിനെ തുടര്‍ന്ന് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. കോഴിക്കോട് മാവൂര്‍ റോഡില്‍ നിരവധി കടകളില്‍ വെള്ളംകയറി. വയനാട്ടില്‍ അമ്പലവയല്‍ കരിങ്കുറ്റിയില്‍ റിസോര്‍ട്ട് നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് സുല്‍ത്താന്‍ ബത്തേരി കുപ്പാടി സ്വദേശി കരീം മരിച്ചു.

കനത്ത മഴയെ തുടര്‍ന്ന് ആഗസ്റ്റ് എട്ടിന് ഇടുക്കി, മലപ്പുറം, കോഴിക്കോട് എന്നി ജില്ലകളില്‍ ‘റെഡ്’ അലേര്‍ട്ടും, ആഗസ്റ്റ് ആറ് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ഏഴ് എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, എട്ട് തൃശ്ശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, ഒമ്പത് ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും, ആഗസ്റ്റ് ആറ് എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, വയനാട്, ഏഴ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, പാലക്കാട്, കാസര്‍ഗോഡ്, എട്ട് എറണാകുളം, ഒമ്പത് എറണാകുളം, പാലക്കാട്, കണ്ണൂര്‍ , പത്ത് എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, വയനാട്, കോഴിക്കോട്, മലപ്പുറം കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു.

Related Articles

Latest Articles