Saturday, April 27, 2024
spot_img

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം അപകടത്തിലോ ? വിഷയ വിദഗ്ദ്ധർ പങ്കെടുക്കുന്ന സെമിനാറുമായി അനന്തപുരിയുടെ ബൗദ്ധികക്കൂട്ടായ്മ നേതി നേതി; ചിന്തോദ്ദീപകമായ സെമിനാർ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് തത്സമയം എത്തിക്കാൻ തത്വമയിയും

തിരുവനന്തപുരം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധികൾ ഇന്ന് സമൂഹം ആശങ്കയോടെ കാണുന്ന കാര്യമാണ്. ബൗദ്ധിക വ്യവഹാരത്തിന്റെയും വിമർശനാത്മക ചിന്തകളുടെയും വേദികളാകേണ്ട കലാലയങ്ങൾ ഇന്ന് അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും, സംഘർഷങ്ങളുടെയും ഭൂമിയായി മാറിക്കഴിഞ്ഞു. രാഷ്ട്രനിർമ്മാണത്തിൽ നിർണ്ണായക പങ്കുവഹിക്കേണ്ട ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഇന്നത്തെ പ്രതിസന്ധിയുടെ ഉള്ളാഴമെത്രെയാണ്?, ഈ അവസ്ഥയുടെ ഉത്തരവാദികൾ ആരൊക്കെയാണ്; സമൂഹത്തിന്റെ ഭാവി ശോഭനമാക്കാൻ പൊതുസമൂഹം എങ്ങിനെ ഇടപെടണം? വ്യക്തതയുള്ള അഭിപ്രായ രൂപീകരണത്തിനുതകുംവിധം വിഷയ വിദഗ്ദ്ധരെ പങ്കെടുപ്പിച്ച് സെമിനാർ സംഘടിപ്പിക്കുകയാണ് അനന്തപുരിയുടെ ബൗദ്ധികക്കൂട്ടായ്‌മയായ നേതി നേതി.

മാർച്ച് 15 വൈകുന്നേരം 5:00 മണിക്ക് തിരുവനന്തപുരം ജവഹർ നഗർ ചേമ്പർ ഹാളിലാണ് സെമിനാർ. കേരള ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മൽ, ഉന്നത വിദ്യാഭ്യാസ മേഖലയിലെ പുഴുക്കുത്തുകൾക്കെതിരെ സന്ധിയില്ലാ സമരം നടത്തുന്ന ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ കൺവീനർ ആർ എസ് ശശികുമാർ തുടങ്ങിയവരാണ് സെമിനാറിലെ മുഖ്യപ്രഭാഷകർ. തത്വമയി നെറ്റ്‌വർക്കിന്റെ തത്സമയ സംപ്രേക്ഷണത്തിലൂടെ ചിന്തോദ്ദീപകമായ ആശയങ്ങളുടെ വേദിയായ നേതി നേതി സെമിനാറിൽ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് പങ്കുചേരാം. തത്സമയ കാഴ്ചകൾക്കായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യാം.

Related Articles

Latest Articles