Thursday, May 9, 2024
spot_img

ഹയര്‍ സെക്കന്ററി പരീക്ഷാ ഡ്യൂട്ടി നിയമനത്തില്‍ അട്ടിമറി നടന്നെന്ന ആരോപണവുമായി അധ്യാപക സംഘടനകള്‍. പരീക്ഷാ സെക്രട്ടറിയുടെ ഉത്തരവ് അവഗണിച്ച്‌ ഇന്‍വിജിലേറ്റര്‍മാരെ മാറ്റി നിയമിച്ചെന്നാണ് പരാതി

പരീക്ഷയെപ്പോലും രാഷ്ട്രീയ ആയുധമാക്കി അധ്യാപകരെ ദ്രോഹിക്കുകയാണെന്നും പ്രതിപക്ഷ അധ്യാപക സംഘടനകള്‍ കുറ്റപ്പെടുത്തി. ഹയര്‍ സെക്കന്ററി പൊതു പരീക്ഷാ നടത്തിപ്പിനുള്ള ഇന്‍വിജിലേറ്റര്‍മാരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് കഴിഞ്ഞയാഴ്ചയാണ് ഇറക്കിയത്.

നിയമനങ്ങളില്‍ റീജിയണല്‍ ഡയറക്ടര്‍മാര്‍ മാറ്റം വരുത്തരുത് എന്ന ഉത്തരവും ഇറക്കിയിരുന്നു. അധ്യാപകര്‍ക്ക് സൗകര്യപ്രദമായ 10 സ്‌കൂളുകള്‍ തെരഞ്ഞെടുക്കാന്‍ പരീക്ഷാസോഫ്റ്റ് വെയറില്‍ സംവിധാനവുമൊരുക്കി. എന്നാല്‍ ഓപ്ഷന്‍ പരിഗണിക്കാതെയാണ് തീരുമാനമെന്ന് ദൂരെയുള്ള സ്‌കൂളുകളില്‍ നിയമിക്കപ്പെട്ട അധ്യാപകര്‍ ആരോപിക്കുന്നു. സീനിയോറിറ്റി അട്ടിമറിച്ച്‌ നടത്തുന്ന ഇത്തരം നിയമനങ്ങള്‍ പക പോക്കലാണെന്ന് അധ്യാപകര്‍ പറയുന്നു.

ഇത്തരം പോസ്റ്റിംഗുകള്‍ ഒഴിവാക്കാനാണ് പരീക്ഷാ സെക്രട്ടറി പ്രത്യേക ഉത്തരവ് ഇറക്കിയത്. ഈ ഉത്തരവ് കാറ്റില്‍ പറത്തിയാണ് നൂറു കണക്കിന് ഇന്‍വിജിലേറ്റര്‍മാരെ മാറ്റി നിയമിച്ചതെന്നും അധ്യാപകര്‍ ആരോപിക്കുന്നു.

Related Articles

Latest Articles