Saturday, October 17, 2026

നവരാത്രി ആഘോഷത്തിന് കോടിയേറി ചോറ്റാനിക്കര പവിഴമല്ലിത്തറ മേളം തുടങ്ങി; മേളപ്രമാണിയായി ജയറാം

എറണാകുളം: ചോറ്റാനിക്കരയിൽ നവരാത്രി ആഘോഷത്തിന് കോടിയേറി. ചോറ്റാനിക്കര ക്ഷേത്രത്തിലെ പവിഴമല്ലിത്തറ മേളം ആരംഭിച്ചു. ഇന്ന് രാവിലെ എട്ടരയോടെയാണ് മേളം ആരംഭിച്ചത്. മലയാളികളുടെ പ്രിയ നടൻ ജയറാമിന്റെ പ്രമാണിത്തത്തിലാണ് മേളം തുടരുന്നത്.

നവരാത്രി ആഘോഷത്തിന്റെ ഏറ്റവും പ്രധാനമായ ചടങ്ങാണ് പവിഴമല്ലിത്തറ മേളം. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 151 വാദ്യകലാകാരന്മാർ മേളത്തിൽ പങ്കെടുക്കും. ഇത് ഒൻപതാം തവണയാണ് ജയറാമിന്റെ പ്രമാണിത്തത്തിൽ മേളം അരങ്ങേറുന്നത്.

കോവിഡ് മഹാമാരി മൂലം കഴിഞ്ഞ രണ്ട് വർഷമായി പവിഴമല്ലിത്തറമേളത്തിൽ മേള പ്രമാണിയാകാൻ ജയറാമിന് കഴിഞ്ഞിരുന്നില്ല. തുടർന്ന് രണ്ട് വർഷവും ചോറ്റാനിക്കര സത്യൻ നാരായണമാരാരായിരുന്നു മേള പ്രമാണി.

Related Articles

Latest Articles