സീരിയല്‍ മേഖലയിലൂടെ ആളുകളുടെ മനസില്‍ ഇടം നേടിയ താരമാണ് മൗനി റോയ്. ഹിന്ദി സീരിയലിലൂടെയാണ് സിനിമയിലേക്കുള്ള അരങ്ങേറ്റമെങ്കിലും ഇവരെ മലയാളികള്‍ക്ക് സുപരിചിതയാണ്. നാഗിന്‍ എന്ന സീരിയലിലൂടെ മലയാളികളുടെയും ബംഗാളികളുടെയുമൊക്കെ പ്രിയങ്കരിയായ മൗനി റോയ് സോഷ്യല്‍മീഡിയയിലും താരമാണ്.

ബോളിവുഡിലെ ഷാഷൻ ഐക്കനാണ് മൗനി റോയ്. സ്ഥിരമായി തന്റെ ഹോട്ട് ചിത്രങ്ങള്‍ പങ്കുവെക്കുന്ന മൗനി റോയ് ഏതാനും ആഴ്ചകളായി ഫോട്ടോ ഷൂട്ട് തിരക്കുകളിലാണ്. പലപ്പോഴും സ്റ്റൈലിഷ് ലുക്കിലെത്തി താരം ആരാധകരെ അമ്പരപ്പിക്കാറുണ്ട്.

അതുപോലെ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത് താരത്തിന്റെ പുതിയ ഓട്ട്ഫിറ്റാണ്. അതിമനോഹരമായ മഞ്ഞ വസ്ത്രം ധരിച്ചു നിൽക്കുന്ന ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

1.3 ലക്ഷം രൂപയാണ് വസ്ത്രത്തിന്റെ വില. ഹനായെൻ കൗച്ചർ ഒരുക്കിയ യെല്ലോ സ്പ്രിങ് ഡ്രസ്സിൽ അതിസുന്ദരിയാണ് മൗനി. ഓഫ് ഷോൾഡർ മിനി ഡ്രസ്സ് എംബ്രോയ്ഡറിയും ഷീർ ലെയറുകളും ചേർന്നതാണ്. മഞ്ഞ നിറമാണ് ഡ്രസ്സിന് കരുത്താകുന്നത്. മിനിമൽ മേക്കപ്പിലാണ് മൗനി എത്തുന്നത്. മാത്രമല്ല മോതിരങ്ങൾ മാത്രമാണ് ആക്സസറൈസ് ചെയ്തിരിക്കുന്നത്. കൂടാതെ അഴിച്ചിട്ട മുടിയും കറുപ്പിച്ചെഴുതിയ കണ്ണുകളും ന്യൂഡ് ലിപ്സും മൗനിയെ സുന്ദരിയാക്കുന്നു.
നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്. നടിയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ആയിരക്കണക്കിന് ആളുകളാണ് ലൈക്ക് ചെയ്‌തിരിക്കുന്നത്. മനോഹരമായ ഡ്രസ്സിൽ നാടോടിക്കഥയിലെ രാജകുമാരിയെ പോലെയുണ്ടെന്നാണ് ആരാധകരുടെ കമന്റുകൾ.


