Monday, September 21, 2026

നടി നിമിഷ സജയൻ ഇനി ബോളിവുഡിൽ നിറയും: സംവിധാനം ദേശീയ പുരസ്‍കാര ജേതാവ് ഒനിര്‍

മലയാള സിനിമയിൽ അഭിനയ മികവ്കൊണ്ട് തന്റേതായ സ്ഥാനം നേടിയ നടിയാണ് നിമിഷ സജയൻ. വ്യത്യസ്തമായ കഥാപാത്രങ്ങളാണ് നിമിഷ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ചത്. അതിൽ മിക്ക ചിത്രങ്ങളിലും ശക്തമായ സ്ത്രീകഥാപാത്രങ്ങളായിരുന്നു. തുടർന്ന് ​ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, നായാട്ട് എന്നീ സിനിമകളിൽ ഒടിടി പ്ലാറ്റ്ഫോമുകളിൽ എത്തിയതോടെ താരം കേരളത്തിന്റെ പുറത്തും ശ്രദ്ധിക്കപ്പെട്ടു. ഇപോഴിതാ നിമിഷ സജയൻ ബോളിവുഡിലേക്കും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്.

ദേശീയ പുരസ്‍കാര ജേതാവ് ഒനിര്‍ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തില്‍ ആണ് നിമിഷ സജയൻ അഭിനയിക്കുന്നത്. വി ആര്‍ എന്ന ചിത്രത്തിലാണ് താരം അഭിനയിക്കുക. പ്രശസ്തമായ അന്തോളജി സീരീസായ ഐ ആമിന്റെ സീക്വൽ ആണിത്. സെപ്റ്റംബറില്‍ ചിത്രീകരണം തുടങ്ങിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഫഹദ് ഫാസിലിന്റെ ബി​ഗ് ബജറ്റ് ചിത്രം മാലിക്കാണ് നിമിഷയുടെ പുതിയ ചിത്രം.
ജൂലൈ 15 നു ആമസോണിലൂടെയാണ് ചിത്രം റിലീസിന് എത്തുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles