Sunday, May 26, 2024
spot_img

കെട്ടുകഥയല്ല, ഇത് യാഥാര്‍ത്ഥ്യം; 35 വർഷങ്ങൾക്ക് മുൻപ് കാണാതായ വിമാനം ലാൻഡ് ചെയ്തു; വിമാനത്തിനുളളിലെ കാഴ്ച കണ്ട് ഞെട്ടി യാത്രക്കാര്‍

35 വർഷങ്ങൾക്ക് മുൻപ് കാണാതായ വിമാനം ലാൻഡ് ചെയ്തു.. വിമാനത്തിനുള്ളിലെ കാഴ്ച കണ്ട് നിലവിളിച്ച് യാത്രക്കാർ. കേൾക്കുമ്പോൾ കെട്ടുകഥയായി തോന്നുമെങ്കിലും സംഭവം സത്യമാണ്. സംഭവം നടന്നത് ബ്രസീലിലാണ്. വർഷങ്ങൾക്കു മുൻപ് കാണാതായ ദുരൂഹത നിറഞ്ഞ വിമാന ലാൻഡിങ് സംഭവം വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുകയാണ്. ബ്രസീലിലെ പോർട്ടോ അലെഗ്രി എയർപോർട്ടിന് മുകളിൽ ഒരു വിമാനം വട്ടമിട്ടു പറക്കുന്നതായി എയർ ട്രാഫിക് കൺട്രോളർമാരുടെ ശ്രദ്ധയിൽപ്പെട്ടു. വിമാനം വിജയകരമായി റൺവേയിൽ ലാൻഡ് ചെയ്യുകയും ചെയ്തു. റൺവേയിൽ ലാൻഡ് ചെയ്തിരിക്കുന്ന അജ്ഞാത വിമാനം ഏതാണെന്ന് അറിയാൻ എത്തിയ എയർപോർട്ട് ജീവനക്കാർ അതിനുളളിലെ കാഴ്ച കണ്ട് ഞെട്ടി.

1956ൽ പ്രവർത്തനം നിലച്ച സാൻഡിയാഗോ എയർലൈൻസിന്റെ ഒരു വിമാനം ആയിരുന്നു അത്. വിമാനത്തിന്റെ വാതിൽതുറന്ന ജീവനക്കാർ പേടിച്ചു വിറച്ചു. 88 യാത്രക്കാരുടെയും കാല ജീവനക്കാരുടെയും ഉൾപ്പെടെ 92 അസ്ഥികൂടങ്ങൾ അതാത് ഇരിപ്പിടങ്ങളിൽ ഇരിക്കുന്നു. പൈലറ്റ് വിമാനത്തിന്റെ കണ്ട്രോളിൽ കൈവെച്ച് സീറ്റ് ബെൽറ്റോടുകൂടി ഇരിപ്പിടത്തിൽ തന്നെയുണ്ട്. എന്നാൽ അയാളും അസ്ഥികൂടം ആയിരുന്നു. അന്വേഷണത്തിനൊടുവിൽ എയർപോർട്ട് അധികാരികൾ ആ വിമാനം ഏതാണെന്ന് കണ്ടെത്തി. 35 വർഷങ്ങൾക്ക് മുൻപ് കാണാതായ സാന്റിയാഗോ എയർലൈൻസിന്റെ ഫ്ലൈറ്റ് ഫൈവ് വൺ ത്രീ ആയിരുന്നു അത്. 1954 സെപ്റ്റംബർ നാലിന് ജർമ്മനിയിലെ അഹാനിൽ നിന്നും ബ്രസീലിലെ പോർട്ടോ അലൈഗ്രയിലേക് ആണ് സാന്റിയാഗോ ഫ്ലൈറ്റ് ഫൈവ് വൺ ത്രീ പറന്നുയർന്നത്. 18 മണിക്കൂർ കൊണ്ട് വിമാനത്തിന് ലാൻഡ് ചെയ്യാമായിരുന്നു. പക്ഷേ അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിൽവെച്ച് വിമാനം അപ്രത്യക്ഷമാവുകയായിരുന്നു.

എന്നാല്‍ വിമാനം കടലിൽ തകർന്നുവീണിരിക്കാം എന്നും യാത്രക്കാർ എല്ലാവരും മരിച്ചിരിക്കാമെന്നും ഒടുവിൽ അനുമാനിച്ചു. എന്നാൽ 35 വർഷങ്ങൾക്കു ശേഷം വിമാനം പോർട്ട് അലൈഗ്രായിൽ തന്നെ ലാൻഡ് ചെയ്തു.അതും എല്ലാവരും അസ്ഥികൂടത്തിന്റെ രൂപത്തിലും. ഈ വിചിത്ര സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ബ്രസീലിൽ ഭരണകൂടം ഉത്തരവിട്ടു. എന്നാൽ അന്വേഷണത്തെ പറ്റിയുള്ള വിവരങ്ങളൊന്നും അധികൃതർ പിന്നീട് വെളിപ്പെടുത്തിയിട്ടില്ല.

Related Articles

Latest Articles