Tuesday, May 7, 2024
spot_img

റഷ്യൻ സൈനികര്‍ക്കുവേണ്ടി പോളിന പാടി; പ്രതീക്ഷിക്കാതെ എത്തിയ യുക്രൈൻ ആക്രമണം; നടിയുടെ ജീവനെടുത്തത് ഇങ്ങനെ ! വീഡിയോ പുറത്ത്

മോസ്കോ: റഷ്യൻ സൈനികര്‍ക്കുവേണ്ടി സംഘടിപ്പിച്ച പരിപാടിയില്‍ പാടുന്നതിനിടെയുണ്ടായ യുക്രെയിൻ ആക്രമണത്തിൽ റഷ്യന്‍ നടി കൊല്ലപ്പെട്ടു. പോളിന മെന്‍ഷിഖ് എന്ന നാല്‍പ്പതുകാരിയാണ് കൊല്ലപ്പെട്ടത്. റഷ്യയുടെ അധീനതയിലായിരുന്ന യുക്രെയിനിന്റെ കിഴക്കൻ പ്രദേശമായ ഡൊനെറ്റ്‌സ്‌ക് മേഖലയിലെ കുമാചോവ് ഗ്രാമത്തിൽ ഈ മാസം 19നാണ് ആക്രമണം നടന്നത്.

യുദ്ധത്തിലേർപ്പെട്ട റഷ്യൻ സൈനീകരെ സന്തോഷിപ്പിക്കുന്നതിനായി പാട്ടുപാടിക്കൊണ്ടിരിക്കവെയാണ് ഗായികയും നടിയുമായ പോളിന കൊല്ലപ്പെട്ടത്. അതേസമയം, ആക്രമണത്തിൽ 20 ഓളം റഷ്യൻ സൈനികർ കൊല്ലപ്പെട്ടുവെന്ന് യുക്രെയിൻ പറഞ്ഞു. എന്നാൽ, ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ കണക്കുകളെ കുറിച്ച് പ്രതികരിക്കാൻ റഷ്യ തയ്യാറായിട്ടില്ല.

Related Articles

Latest Articles