പ്രഭാസിന്റെ പ്രണയ ചിത്രം രാധേശ്യാം വരുന്നു: റിലീസ് തീയതി പ്രഖ്യാപിച്ച് താരം

prabhas romanitc film radheshyam release date announced

0
prabhas romanitc film radheshyam
prabhas romanitc film radheshyam

ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ ലോകമെങ്ങും ആരാധകരെ സ്വന്തമാക്കിയ നടനാണ് പ്രഭാസ്. താരത്തിന്റെ പുതിയ ചിത്രങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ തെന്നിന്ത്യൻ സൂപ്പർതാരത്തിന്റെ പുതിയ ചിത്രം രാധേശ്യയുടെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ്.

രാധേശ്യാം 2022 ജനുവരി 14ന് ലോകമെമ്പാടുമായി പ്രദർശനത്തിനെത്തും. പ്രഭാസ് തന്നെയാണ് റിലീസ് ഡേറ്റ് പുറത്തുവിട്ടത്. “മാത്രമല്ല എന്റെ പ്രണയകഥ നിങ്ങള്‍ കാണുന്നതിനായി കാത്തിരിക്കാനുകുന്നില്ല” എന്നാണ് നടൻ എഴുതിയിരിക്കുന്നത്.

തെന്നിന്ത്യൻ സുന്ദരി പൂജ ഹെഡ്ഗെയാണ് നായിക. ഒരു ഇടവേളയ്ക്ക് ശേഷം പ്രഭാസ് റൊമാന്റിക് വേഷത്തിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും രാധേശ്യാമിനുണ്ട്. വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. രാധേ ശ്യാം സംവിധാനം ചെയ്യുന്നത് രാധ കൃഷ്‍ണ കുമാര്‍ ആണ്. ചിത്രത്തിന് സംഗീതം തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകരനാണ്.

കോട്ടഗിരി വെങ്കിടേശ്വര റാവു ആണ് എഡിറ്റിംഗ് ചെയ്യുന്നത്, ചിത്രത്തിലെ സാഹസികമായ ആക്ഷന്‍ സീനുകൾ നിക്ക് പവല്‍ ആണ് ഒരുക്കിയിരിക്കുന്നത് , ശബ്‍ദ രൂപകല്‍പ്പന റസൂല്‍ പൂക്കുട്ടിയും, നൃത്തം വൈഭവിയും, കോസ്റ്റ്യൂം ഡിസൈനര്‍ തോട്ട വിജയഭാസ്‌കര്‍, ഇഖ ലഖാനി എന്നിവരാണ്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. യുവി ക്രിയേഷൻ, ടി – സീരീസ് ബാനറില്‍ ഭൂഷണ്‍ കുമാര്‍, വാംസി, പ്രമോദ് എന്നിവര്‍ ചേർന്നാണ് നിര്‍മ്മിക്കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona