Thursday, September 24, 2026

വി.കെ ശശികലയ്ക്കും ബന്ധു ഇളവരസിയ്ക്കും മുന്‍കൂര്‍ ജാമ്യം | V K Shashikala- Jayalalitha-bail

ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി അന്തരിച്ച ജയലളിതയുടെ തോഴി വി.കെ ശശികലക്കും ബന്ധു ഇളവരസിക്കും ബംഗളുരു പ്രത്യേക കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. അവിഹിത സ്വത്ത് സമ്പാദനകേസിലെ ശിക്ഷ കാലയളവിൽ, ബെംഗളൂരു ജയിലിൽ ആയിരുന്ന ശശികല രണ്ട് കോടി രൂപ കൈക്കൂലി നല്‍കി ജയിലിൽ പ്രത്യേക സൗകര്യം ലഭ്യമാക്കിയെന്ന കേസിലാണ് ജാമ്യം അനുവദിച്ചത്. കേസില്‍ ശശികല, ഇളവരസി, പി. സുരേഷ്, ഗജരാജ മക്കന്നൂര്‍ എന്നിവര്‍ക്കാണ് വെള്ളിയാഴ്ച അഴിമതി നിരോധന വിഭാഗം പ്രത്യേക കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. രണ്ട് ആൾ ജാമ്യവും മുന്ന് ലക്ഷം രൂപ വീതം കെട്ടിവെക്കുകയും വേണം.

Related Articles

Latest Articles