Monday, April 29, 2024
spot_img

റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ൽ ലി​ഫ്​​റ്റ്​ പ​ണി​ക്കെ​ത്തി​യ​വ​രു​ടെ പ​ണ​വും മൊ​ബൈ​ൽ ഫോ​ണു​ക​ളും കവർന്നു;
63കാരൻ അറസ്റ്റിൽ

ആ​ല​പ്പു​ഴ: റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ൽ ലി​ഫ്​​റ്റ്​ പ​ണി​ക്കെ​ത്തി​യ​വ​രു​ടെ പ​ണ​വും മൊ​ബൈ​ൽ ഫോ​ണു​ക​ളും
കവർന്ന വയോധികൻ അറസ്റ്റിൽ. രാ​മ​ങ്ക​രി പു​തു​ക്ക​രി ചി​റ​യി​ൽ ഹൗ​സ്​ സ​ണ്ണി​യെ​യാ​ണ്​ (63) ആ​ല​പ്പു​ഴ
റെ​യി​ൽ​വേ പോലീസ് പി​ടി​കൂ​ടി​യ​ത്.വെ​ള്ളി​യാ​ഴ്​​ച വൈകിട്ട് ആ​ല​പ്പു​ഴ റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ലാ​ണ്​
കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്.

ജോ​ലി​ക്കാ​രാ​യ പ്രി​ൻ​സ്, വി​ൽ​സ​ൺ, സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​രു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ളും പ്രി​ൻ​സി​ന്‍റെ 1700
രൂ​പ​യും റെ​ക്കോ​ഡു​ക​ൾ സൂ​ക്ഷി​ച്ച ബാ​ഗു​മാ​ണ്​ മോഷ്ടാവ് കവർന്നത്. മോ​ഷ​ണ​ത്തി​നു​ ശേ​ഷം ട്രെ​യി​ൻ വഴി
ര​ക്ഷ​പ്പെ​ട്ട പ്ര​തി​യെ സി.​സി ടി.​വി​യു​ടെ സ​ഹാ​യ​ത്തോ​ടെ വ​ർ​ക്ക​ല റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ൽ​ നി​ന്നാ​ണ്​
പി​ടി​കൂ​ടി​യ​ത്.പ്രതിയെ കോടതിയിൽ ഹാജരാക്കി.

Related Articles

Latest Articles