Monday, April 29, 2024
spot_img

ഇനി അതിർത്തി കടന്ന് ഡ്രോണുകളെത്തില്ല; “പമ്പ് ആക്ഷൻ ഗണ്ണുകൾ” തകർത്തെറിയും ഡ്രോണുകളെ!!!

ദില്ലി: അതിർത്തി കടന്നെത്തുന്ന ഡ്രോണുകളെ തുരത്താൻ പുതിയ മാർഗവുമായി സുരക്ഷാ സേന. പമ്പ് ആക്ഷൻ ഗണ്ണുകൾ ഉപയോഗിച്ച് ഡ്രോണുകളെ തകർക്കാനാണ് സേന തീരുമാനിച്ചിരിക്കുന്നത്.
ഡ്രോണുകൾ തകർക്കാൻ പമ്പ് ആക്ഷൻ ഗണ്ണുകൾ ഉപയോഗിക്കാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് സിആർപിഎഫ്, ഐടിബിപി, എസ്എസ്ബി എന്നിവയ്‌ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി.
രാജ്യാതിർത്തി കടന്ന് അടിക്കടി ഡ്രോണുകൾ എത്തുന്ന സാഹചര്യത്തിലാണ് പമ്പ് ആക്ഷൻ ഗണ്ണുകൾ ഉപയോഗിച്ച് നേരിടാൻ തീരുമാനിച്ചത്.

ഇതിനോടകം തന്നെ രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലും, സൈനിക ക്യാമ്പുകളിലും ഗണ്ണുകൾ എത്തിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റ് ഭീകര ബാധിത മേഖലകളിലും പമ്പ് കൊടും ക്രൂരത; തൊഴിലാളിയുടെ മലദ്വാരത്തിലൂടെ തൊഴിലുടമ പമ്പ്​ ഉപയോഗിച്ച്‌​ കാറ്റടിച്ചു; 40 കാരന്​ ദാരുണാന്ത്യം ആക്ഷൻ ഗണ്ണുകൾ ഉപയോഗിക്കാമെന്നാണ് സുരക്ഷാ സേനയ്‌ക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.

എന്താണ് പമ്പ് ആക്‌ഷൻ ഗണ്ണുകൾ?

റബ്ബർ ബുള്ളറ്റുകൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന തോക്കുകളാണ് പമ്പ് ആക്ഷൻ ഗണ്ണുകൾ. ഉയർന്ന് പറക്കുന്ന ഡ്രോണുകളെ നശിപ്പിക്കാൻ ഇത്തരം ഗണ്ണുകൾ ഫലപ്രദമാണ്. 60 മുതൽ 100 മീറ്റർ ഉയരത്തിൽ വരെ പറക്കുന്ന ഡ്രോണുകളെ നശിപ്പിക്കാൻ ഇത്തരം തോക്കുകൾ ഉപയോഗിച്ച് ഫലപ്രദമായി സാധിക്കും. ജനവാസ മേഖലകളിൽ മാരക ആയുധങ്ങൾ ഉപയോഗിക്കുന്നത് ജനങ്ങൾക്ക് ഭീഷണിയാണ്. ഈ സാഹചര്യത്തിൽ കൂടിയാണ് പമ്പ് ആക്ഷൻ ഗണ്ണുകൾ ഉപയോഗിച്ച് ഡ്രോണുകൾ തകർക്കാനുള്ള തീരുമാനം. ഡ്രോൺ ഭീഷണി പതിവായ സാഹചര്യത്തിൽ നിരീക്ഷണ പോസ്റ്റുകളിൽ അതിർത്തി സംരക്ഷണ സേന ലൈറ്റ് മെഷീൻ ഗണ്ണുകൾ സ്ഥാപിച്ചിട്ടുണ്ട്.

Related Articles

Latest Articles