എറണാകുളം: അത്തംദിനാഘോഷത്തിനിടയിൽ ഗോകുൽ സുരേഷ് ഗോപി എടുത്ത ചിത്രങ്ങൾ വൈറലാകുന്നു. നടനും ബിജെപി മുൻ എംപിയുമായ സുരേഷ് ഗോപിയുടെ കുടുംബ ചിത്രങ്ങൾ. മക്കൾക്കൊപ്പമുള്ള സെൽഫിയും, മക്കൾ മാത്രമുള്ളതുമായ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത് . ഇതിനോടകം തന്നെ സുരേഷ് ഗോപിയുടെ ഫാൻ പേജുകളിലും, ആരാധകരുടെ ഫേസ്ബുക്ക് അക്കൗണ്ടുകളിലും ചിത്രം സ്ഥാനം പിടിച്ചു തുടങ്ങി.
ഭാര്യ രാധിക, മക്കളായ ഗോകുൽ, ഭാഗ്യ, ഭാവ്‌നി, മാധവ് എന്നിവർക്കൊപ്പമുള്ള സെൽഫിയാണ് ഫേസ്ബുക്കിൽ വൈറൽ ആയതിൽ ഒന്ന്.നാടൻ വസ്ത്രങ്ങൾ ധരിച്ചാണ് സുരേഷ് ഗോപിയും കുടുംബവും സെൽഫിയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സുരേഷ് ഗോപിയുടെ ഒരു ഫാൻ പേജിലാണ് ആദ്യം ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇതിന് പിന്നാലെ സുരേഷ് ഗോപിയാണ് മക്കൾ മാത്രമുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചത്. ‘എന്റേത്’ എന്ന കുറിപ്പോടെയാണ് അദ്ദേഹം ചിത്രം പങ്കുവെച്ചിട്ടുള്ളത്

