Wednesday, May 22, 2024
spot_img

അബദ്ധത്തിൽ ഇരുമ്പ് നട്ട് വിഴുങ്ങി ഇലക്ട്രീഷ്യൻ;ശ്വാസനാളത്തിൽ കുടുങ്ങിയ നട്ട് അടിയന്തിര ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

കോയമ്പത്തൂർ:ജോലിക്കിടെ അബദ്ധത്തിൽ ഇരുമ്പ് നട്ട് വിഴുങ്ങി ഇലക്ട്രീഷ്യൻ.കോയമ്പത്തൂർ സ്വദേശിയായ ഷംസുദ്ദീനാണ് നട്ട് വിഴുങ്ങിയത്.ഒക്‌ടോബർ 18-ന് ജോലിക്കിടെ കോയമ്പത്തൂരിലെ സർക്കാർ ആശുപത്രിയിൽ വെച്ചാണ് സംഭവം നടക്കുന്നത്.

നട്ട് ഉള്ളിൽ പോയതോടെ ഷംസുദ്ദീൻ ചുമയ്‌ക്കാൻ ആരംഭിച്ചു. പിന്നാലെ ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് അനുഭവിച്ചു. ഇതോടെ ഒപ്പം ഉണ്ടായിരുന്നവർ ഇയാളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് ഷംസുദ്ദീനെ ഓട്ടോറൈനോലാറിംഗോളജി വിഭാ​ഗത്തിൽ പ്രവേശിപ്പിച്ചു. നെഞ്ചിന്റെ എക്സ്-റേ എടുത്തപ്പോൾ ഇയാൾ വിഴുങ്ങിയ നട്ട് ശ്വാസനാളത്തിൽ കുടുങ്ങി ഇടതു ശ്വാസകോശത്തിലേക്ക് പോകുന്നതായി ഡോക്ടർമാർ കണ്ടെത്തി. അടിയന്തിര ശസ്ത്രക്രിയയിലൂടെയാണ് ഡോക്ടർമാർ ഇയാളുടെ ജീവൻ രക്ഷിച്ചത്.

Related Articles

Latest Articles