Tuesday, May 7, 2024
spot_img

ഈ ബർത്ത്ഡേ മാത്രം എനിക്ക് വളരെ സ്പെഷ്യൽ;ഈ ബർത്ത്ഡേ മുതൽ എന്റെ ലൈഫിൽ മറ്റൊരാൾകൂടി കടന്നു വരികയാണ്;പ്രതിശ്രുതവരനെ പരിചയപ്പെടുത്തി നടി അമേയ മാത്യു

താൻ വിവാഹിതയാവാൻ പോവുകയാണെന്ന വിവരം അടുത്തിടെയാണ് നടി അമേയ മാത്യു വെളിപ്പെടുത്തിയത്. എന്നാൽ വരൻ ആരാണെന്നുള്ള യാതൊരു സൂചനയും അമേയ നൽകിയിരുന്നില്ല. എന്നാൽ ഇപ്പോഴിതാ തന്റെ പ്രതിശ്രുതവരൻ ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അമേയ മാത്യു.

കിരൺ കട്ടിക്കാരൻ ആണ് അമേയയുടെ പ്രതുശ്രുതവരൻ. സോഫ്റ്റ്‍ വെയർ എൻജിനീയറായ കിരൺ കാനഡയിലാണ് ജോലി ചെയ്യുന്നത്. അമേയ കിരണിനൊപ്പമുള്ള ചിത്രങ്ങൾ ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്രയും കാലം ആഘോഷിച്ച എന്റെ ബർത്ത്ഡേകളിൽ ഈ ബർത്ത്ഡേ മാത്രം എനിക്ക് വളരെ സ്പെഷ്യൽ ആയിരുന്നു. അതിന്റെ കാരണം, ഈ ബർത്ത്ഡേ മുതൽ എന്റെ ലൈഫിൽ മറ്റൊരാൾകൂടി കടന്നു വരികയാണ് എന്നാണ് ചിത്രങ്ങൾക്കൊപ്പം അമേയ മാത്യു കുറിച്ചത്.

Related Articles

Latest Articles