Tuesday, May 7, 2024
spot_img

തൃശൂർ ദേശീയപാതയിൽ വീണ്ടും വാഹനാപകടം; എട്ട് വണ്ടികൾ തമ്മിൽ കൂട്ടിയിടിച്ചു, ആളപായമില്ല

തൃശ്ശൂർ: തൃശ്ശൂർ ദേശീയപാതയിൽ വീണ്ടും വാഹനാപകടം. ആമ്പല്ലൂർ സിഗ്നൽ ജംഗ്ഷനിൽ നിർത്തിയിട്ടിരുന്ന എട്ട് വണ്ടികളാണ് കൂട്ടിയിടിച്ചത്. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള ട്രക്ക് ആണ് അപകടം ഉണ്ടാക്കിയത്. സിഗ്നലിൽ നിർത്തി ഇട്ടിരുന്ന കെ എസ് ആർ ടി സി ബസിൽ ട്രക്ക് ഇടിക്കുകയായിരുന്നു.

പിന്നീട് മുന്നിലുള്ള ഏഴ് വണ്ടികൾ കൂട്ടിയിടിക്കുകയായിരുന്നു. എല്ലാ വാഹങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു. രണ്ട് കാറുകൾ പൂ‌‌‌ർണമായും തകർന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.

അർധരാത്രി 12.25ഓടെയാണ് സംഭവം. അതിവേഗത്തിലെത്തിയ ട്രക്ക് നിയന്ത്രണം വിട്ട് കെ എസ് ആർ ടി സിയിൽ ഇടിച്ചു കയറുകയായിരുന്നു. ട്രക്ക് ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണം എന്നാണ് നിഗമനം.

Related Articles

Latest Articles