Friday, April 26, 2024
spot_img

കളമശേരിയിൽ വീട്ടിൽ പാർക്ക് ചെയ്തിരുന്ന കാറും ഇരുചക്ര വാഹനങ്ങളും മൂന്നംഗ സംഘം കത്തിച്ചു; പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

കൊച്ചി: എറണാകുളം ജില്ലയിലെ കളമശേരിയിൽ വീട്ടിൽ പാർക്ക് ചെയ്തിരുന്ന കാറും രണ്ട് ഇരുചക്ര വാഹനങ്ങളും അക്രമികൾ കത്തിച്ചു. കളമശേരി എച്ച് എം ടി കോളനിയിൽ താമസിക്കുന്ന മുഹമ്മദ് അനീസിന്‍റെ വീട്ടിലാണ് സംഭവം.

ഇന്നലെ രാത്രിയായിരുന്നു അതിക്രമം നടന്നത്. രാത്രി ഒരു മണിയോടെ ഗേറ്റ് തള്ളി തുറന്ന മൂന്നംഗ സംഘം ഒരു ദ്രാവകം ഒഴിച്ച് വാഹനങ്ങൾ കത്തിക്കുകയായിരുന്നു. ഇതിന് ശേഷം മൂവരും ഓടി രക്ഷപ്പെടുകയായിരുന്നു.

കണ്ടാലറിയാവുന്ന അബ്ദുൾ ജലീൽ, ഹാരിസ്, അബ്ദുള്ള എന്നിവരാണ് ആക്രമണത്തിന് പിന്നിലെന്ന് വീട്ടുടമ മുഹമ്മദ് അനീസ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. പരാതിയെ തുടർന്ന് കളമശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles