Friday, April 19, 2024
spot_img

ശീതീകരിച്ച ട്രെയിനുകളിൽ റഷ്യൻ സൈനികരുടെ മൃതദേഹങ്ങൾ;വിലപേശാൻ യുക്രെയ്‌ൻ; റഷ്യൻ സേന നിയന്ത്രണത്തിലാക്കിയ യുക്രെയ്നിലെ ഹർകീവ് തിരിച്ചുപിടിച്ചതോടെ നഗരാവിഷ്ടങ്ങൾക്കിടയിൽ ചിതറിക്കിടക്കുന്ന റഷ്യൻ സൈനികരുടെ മൃതദേഹങ്ങൾ കൂട്ടത്തോടെ യുക്രെയ്‌ൻ ശേഖരിക്കുന്നതായി റിപ്പോർട്ട്

ഹർകീവ്റ: റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ കൊല്ലപ്പെട്ട റഷ്യൻ സൈനികരുടെ മൃതദേഹങ്ങൾ ശീതീകരിച്ച ട്രെയിനുകളിൽ തിരിച്ചയച്ച് യുക്രെയ്ൻ. അവ ശീതീകരിച്ച ട്രെയിനിൽ സൂക്ഷിച്ചിരിക്കുകയാണ്. യുദ്ധത്തടവുകാരുടെ കൈമാറ്റത്തിനായി സമ്മർദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മൃതദേഹങ്ങൾ സൂക്ഷിക്കുന്നത്. യുദ്ധത്തി​ന്റെ തുടക്കം മുതൽ റഷ്യൻ സൈനികരുടെ മൃതദേഹങ്ങൾ യുക്രെയ്ൻ ശേഖരിക്കുന്നുണ്ട്.

കൊല്ലപ്പെട്ട സൈനികരുടെ ശരീരത്തിലുള്ള ടാറ്റൂകൾ മുതൽ ഡിഎൻഎ വരെ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി ഉപയോഗിക്കുന്നു. ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങൾ പ്രത്യേകം സൂക്ഷിക്കുന്നതായി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന യുക്രെയ്‍നിലെ മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ ക്യാപ്റ്റൻ ആന്റൺ ഇവാനിക്കോവ് പറഞ്ഞു.

ഹർകീവിലെ കനത്ത ആക്രമണം നടന്ന മാല രോഹനിലെ കിണറ്റിൽ നിന്നാണ് രണ്ട് റഷ്യൻ സൈനികരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. ഒരാളുടെ കൈകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. മരണകാരണം വ്യക്തമല്ലെന്ന് അധികൃതർ പറയുന്നു. ഈ പ്രദേശത്ത് നിന്ന് തന്നെയുള്ള ആഴം കുറഞ്ഞ കുഴിയിൽ അടക്കം ചെയ്ത നിലയിലാണ് ഒരു മൃതദേഹം കണ്ടെത്തിയത്. സൈനികന്റെ പേരും സംസ്കരിച്ച തീയതിയും ഒരു കാർഡിൽ എഴുതി വച്ചിരുന്നു. ഇപ്പോഴും ഒരു ലക്ഷത്തിലേറെ പേർ അവശ്യവസ്തുക്കൾ പോലും ലഭിക്കാതെ ഇവിടെ കുടുങ്ങിക്കിടക്കുന്നു

Related Articles

Latest Articles