Sunday, April 28, 2024
spot_img

‘സുവർണ്ണ ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിനായി നാം നിർവഹിക്കേണ്ട കടമകളെക്കുറിച്ച് ഈ ദിവസം നമ്മെ ഓർമ്മിപ്പിക്കുന്നു, രാജ്യത്തിന്റെ ഐക്യത്തിനും സമൃദ്ധിക്കും പരമാവധി സംഭാവന നൽകുമെന്ന് പ്രതിജ്ഞയെടുക്കാം’; സ്വാതന്ത്ര്യ സമര സേനാനികൾക്ക് പ്രണാമം അർപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

ദില്ലി: രാജ്യം 76-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ സ്വാതന്ത്ര്യ സമര സേനാനികൾക്ക് പ്രണാമം അർപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ‘നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികൾ സ്വപ്‌നം കണ്ട സുവർണ്ണ ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിനായി നാം നിർവഹിക്കേണ്ട കടമകളെക്കുറിച്ച് ഈ ദിവസം നമ്മെ ഓർമ്മിപ്പിക്കുന്നു. ഈ സുവർണ്ണ കാലഘട്ടത്തിൽ രാജ്യത്തിന്റെ ഐക്യത്തിനും സമൃദ്ധിക്കും പരമാവധി സംഭാവന നൽകുമെന്ന് പ്രതിജ്ഞയെടുക്കാം’ എന്ന് ആഭ്യന്തര കേന്ദ്ര മന്ത്രി ട്വീറ്റിൽ കുറിച്ചു.

76-ാം സ്വാതന്ത്ര്യദിനത്തൊടെ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായുള്ള ആഘോഷങ്ങൾക്ക് പരിസമാപ്തിയാകും. 2021 മാർച്ച് 12 ന് ഗുജറാത്തിലെ സബർമതി ആശ്രമത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അമൃത് മഹോത്സവത്തിന് തുടക്കം കുറിച്ചത്. സുവർണ്ണ കാലത്തിലേക്കുള്ള രാജ്യത്തിന്റെ പ്രയാണത്തിന് ഊർജ്ജം നൽകുന്നതിനായാണ് ആസാദി കാ അമൃത് മഹോത്സവം രാജ്യമെമ്പും കൊണ്ടാടിയത്. സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി വർഷമായ 2047-ഓടെ ഇന്ത്യയെ വികസിത രാഷ്‌ട്രമാക്കി മാറ്റുക എന്നതാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി ഇതിനകം വ്യക്തമാക്കിയിരുന്നു.

Related Articles

Latest Articles