Tuesday, April 30, 2024
spot_img

‘പെരുമാറ്റച്ചട്ട ലംഘനം, കേരള സ്റ്റോറി ദൂരദർശനിൽ സംപ്രേഷണം ചെയ്യരുത്’; തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് വി.ഡി സതീശൻ

തിരുവനന്തപുരം: ‘ദ കേരള സ്റ്റോറി’ സിനിമ ദൂരദർശനിൽ സംപ്രേഷണം ചെയ്യുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംപ്രേഷണം ചെയ്യുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്നും അതിനാൽ നീക്കം ത‌ടയണമെന്നുമാണ് ആവശ്യം. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന സിനിമയാണ് കേരള സ്റ്റോറി. സർക്കാർ സ്ഥാപനമായ ദൂരദർശനെ രാഷ്‌ട്രീയ ലാഭത്തിനായി ഉപയോ​ഗിക്കുന്നുവെന്നും കത്തിൽ പറയുന്നു.

വെള്ളിയാഴ്ച വൈകുന്നേരം 8 മണിക്കാണ് സിനിമ സംപ്രേഷണം ചെയ്യുന്നത്. നേരത്തെ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും സംപ്രേഷണം തടയണമന്ന ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ, തിയേറ്ററുകളിൽ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ ചിത്രം സാധാരണക്കാരിലേക്ക് എത്തുന്നതിനെ തടയാനാണ് നേതാക്കൾ നെട്ടോട്ടമോടുന്നതെന്ന വിമർശനം ഉയർന്ന് കഴിഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ന്യൂനപക്ഷ പ്രീണനത്തിനായി പ്രതിപക്ഷവും സിപിഎമ്മും മുഖ്യമന്ത്രിയും മത്സരിക്കുകയാണെന്നും സിനിമയ്‌ക്കെതിരെ വീണ്ടും രംഗത്തെത്തുന്നത് വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണെന്നുമാണ് അഭിപ്രായം ഉയരുന്നത്.

Related Articles

Latest Articles