Monday, October 12, 2026

ഐറ്റം ഡാന്‍സിനായി ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് സമന്തയും സണ്ണിലിയോണും: താര സുന്ദരികളുടെ ഐറ്റം ഡാന്‍സ് പ്രതിഫലം ഇങ്ങനെ…

സിനിമയിൽ ഐറ്റം ഡാൻസിനുവേണ്ടി നടിമാർ വലിയൊരു തുക വാങ്ങുന്നുണ്ട്. പുഷ്പ എന്ന സിനിമയിലെ പാട്ട് രംഗത്തിനായി സാമന്ത വാങ്ങിയത് അഞ്ച് കോടിയോളം പ്രതിഫലമാണ്. സണ്ണി ലിയോണ്‍ ഐറ്റം ഡാൻസിനായി വാങ്ങുന്നത് മൂന്ന് കോടി രൂപയാണ്.സിനിമകളില്‍ ഡാന്‍സ് കളിച്ച്‌ കൈയ്യടി വാങ്ങിക്കാറുള്ള ജാക്വലിന്‍ ഫെര്‍ണാണ്ടസിന്റെ ഗ്ലാമറസ് വേഷത്തിനും പ്രേക്ഷക പ്രശംസയാണ് ലഭിച്ചിട്ടുള്ളത്. ഫെര്‍ണാണ്ടസും മൂന്ന് കോടി രൂപയാണ് ഐറ്റം ഡാന്‍സിന് വേണ്ടി വാങ്ങിയത്.

എല്ലാകാലത്തും ഐറ്റം ഡാൻസുകളുടെ രാഞ്ജി എന്നറിയപെടുന്ന നടി നോറ ഫത്തേകി ഒരു പാട്ട് രംഗത്തില്‍ അഭിനയിക്കുന്നതിന് മാത്രം അമ്പത് ലക്ഷമാണ് ആദ്യം വാങ്ങിയിരുന്നത്. പിന്നീടിത് രണ്ട് കോടിയായി . തെന്നിന്ത്യയിലൊട്ടാകെ ഗ്ലാമറസ് വേഷത്തിലൂടെ ശ്രദ്ധേയായ നടിയാണ് തമന്ന ഭാട്ടിയ. തമിഴിലും തെലുങ്കിലുമടക്കം നിരവധി സിനിമകളില്‍ തമന്ന ഐറ്റം ഡാന്‍സ് കളിച്ചിട്ടുണ്ട്. ഏറ്റവുമൊടുവില്‍ കെജിഎഫിന്റെ ഒന്നാം ഭാഗത്തിലെ ഐറ്റം സോംഗിലൂടെ തമന്ന വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. അത്തരത്തില്‍ ഒരു ഐറ്റം ഡാന്‍സ് ചെയ്യണമെങ്കില്‍ അമ്പത് ലക്ഷം രൂപയാണ് നടി വാങ്ങിക്കുന്നത് .

Related Articles

Latest Articles