Sunday, September 27, 2026

ബസ്സപകടം; തിരുപ്പതിയ്ക്ക് സമീപം ചിറ്റൂരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 7 മരണം 45 പേർക്ക് പരിക്ക്

ബം​ഗ്ലൂരു: തിരുപ്പതിക്ക് സമീപം ചിറ്റൂരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തില്‍ തീർത്ഥാടകർ ഉൾപ്പെടെ ഏഴ് പേർ മരിച്ചു, 45 പേർക്ക് പരിക്കേറ്റു. ആന്ധ്രാ സ്വദേശികളാണ് മരിച്ചത്.

ചിറ്റൂര്‍ ജില്ലയിലെ ഭകരൺപേടിലാണ് അപകടം ഉണ്ടായത്. ശനിയാഴ്ച രാത്രി 11.30യോടെയാണ് അപകടമുണ്ടായതെന്നും ബസ് ഒരു കൊക്കയിലേയ്ക്ക് മറിയുകയായിരുന്നുവെന്നുമാണ് ലഭിയ്ക്കുന്ന റിപ്പോര്‍ട്ട്. അപകടത്തിൽ 45 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

പ്രശസ്തമായ തിരുപ്പതി ക്ഷേത്രത്തിൽ നിന്ന് 25 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ഡ്രൈവറുടെ അശ്രദ്ധയാണ് ബസ് മറിയാൻ കാരണമെന്നാണ് പോലീസ് പറയുന്നത്.

Related Articles

Latest Articles