Saturday, May 4, 2024
spot_img

നോക്കുകൂലി കിട്ടിയില്ല കടയുടമയെ തല്ലി; സിഐടിയു തൊഴിലാളികൾ

കണ്ണൂർ: നോക്കുകൂലി കിട്ടാത്തതിനെ തുടർന്ന് സിഐടിയു തൊഴിലാളികൾ കടയുടമയെ മർദ്ദിച്ചു. സ്വന്തമായി ലോഡ് ഇറക്കാനുള്ള കോടതി അനുമതിയടക്കം ഉണ്ടായിരുന്നിട്ടും സിഐടിയു തൊഴിലാളികൾ ഭീഷണിയും അക്രമവുമായി മുന്നോട്ടു വരികയായിരുന്നു. പണം തന്നില്ലെങ്കിൽ ലോഡിറക്കാൻ സമ്മതിക്കില്ലെന്നും സ്ഥാപനം നടത്താൻ അനുവദിക്കില്ലെന്നുമായിരുന്നു ഭീഷണി. കണ്ണൂർ മാതമംഗലം എസ് ആർ അസോസിയേറ്റ്സ് ഉടമയായ റബി മുഹമ്മദിനേയും, സഹോദരൻ റഫിയെയുമാണ് സിഐടിയു തൊഴിലാളികൾ ആക്രമിച്ചത്. സാധനങ്ങൾ ഇറക്കുന്നതിനിടെയാണ് സിഐടിയു തൊഴിലാളികളുടെ മർദ്ദനമുണ്ടായത്. തുടർന്ന് ഇവർ പോലീസിൽ പരാതിപ്പെടുകയായിരുന്നു.

ഇന്നലെ സാധനങ്ങളിറക്കുന്നതിനിടെയാണ് 12 ഓളം സിഐടിയു തൊഴിലാളികൾ എത്തി പ്രശ്നങ്ങളുണ്ടാക്കിയത്. നോക്കൂകൂലിയടക്കം ചോദിച്ചായിരുന്നു തൊഴിലാളികൾ കടയിൽ പ്രശ്നങ്ങളുണ്ടാക്കിയത്. മുമ്പ് തങ്ങൾ തന്നെ ഇറക്കിയ ലോഡിനും ഇപ്പോൾ വന്ന ഇറക്കാത്ത ലോഡിനുമാണ് കൂലി ആവശ്യപ്പെട്ടത്. നേരത്തെയും സമാനമായ രീതിയിൽ ഭീഷണി ഉണ്ടായിരുന്നു. ഇതേത്തുടന്ന് ഇക്കഴിഞ്ഞ 9 ന് പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് ഇവരെ വിളിച്ച് വാണിംഗ് കൊടുത്തിരുന്നുവെന്നും റബി പറഞ്ഞു.

ലോഡിറക്കുമ്പോൾ കടക്കാരനേക്കാൾ ഏറെ തുക ലാഭം ലഭിക്കുന്നത് തൊഴിലാളികൾക്കാണ്. ഈ സ്ഥിതിയിൽ മുന്നോട്ട് പോകുന്നത് നഷ്ടമാകുമെന്ന് മനസിലാക്കി സ്വന്തമായി ലോഡിറക്കുന്നതിനുള്ള അനുമതി കോടതി വഴി ഇവർ നേടിയിരുന്നു. രണ്ട് വർഷം കൊണ്ടാണ് ഹൈക്കോടതിയിൽ നിന്നും സ്വന്തമായി ലോഡ് ഇറക്കാനുള്ള അനുമതി നേടിയത്. അതാണ് ഇപ്പോൾ സിഐടിയു പ്രവർത്തകർ തടയുന്നത്. ലോൺ അടക്കം എടുത്താണ് ഹാർഡ് വെയർ സ്ഥാപനം ആരംഭിച്ചതെന്നും ഈസ്ഥിതിയിൽ മുന്നോട്ട് പോകുന്നത് ശ്രമകരമാണെന്നും കടയുടമ പറഞ്ഞു. സംഭവത്തിൽ സിഐടിയു പ്രവർത്തകർക്കെതിരെ പെരിങ്ങം പൊലീസ് കേസെടുത്തു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles