Wednesday, October 14, 2026

സമ്മാനങ്ങൾ നൽകിയുള്ള ആ യാത്ര: നെടുമുടി അഭിനയിച്ച അവസാന രം​ഗം പുറത്ത്: നൊമ്പരപെടുത്തുന്ന വീഡിയോ

മലയാള സിനിമയ്ക്ക് തീരാനഷ്ടമാണ് നടൻ നെടുമുടിവേണുവിന്റെ വിയോഗം. ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളെയാണ് അദ്ദേഹത്തിന്റെ വിയോഗത്തോടെ ചലച്ചിത്ര ലോകത്തിന് നഷ്ടമാകുന്നത്. നെടുമുടി വേണു അരങ്ങൊഴിഞ്ഞത് സിനിമയിൽ നിറഞ്ഞു നിൽക്കുമ്പോൾ തന്നെയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് നെടുമുടി അഭിനയിച്ച അ‌വസാന സിനിമയിലെ ദൃശ്യങ്ങൾ.

കെ മഹേന്ദ്രൻ സംവിധാനവും നിർമാണവും നിർവഹിക്കുന്ന കോപം എന്ന ഒരു ചിത്രത്തിലാണ് നെടുമുടി വേണു അവസാനമായി അഭിനയിച്ചത്. ഒരു മുത്തച്ഛന്റെ വേഷത്തിലായിരുന്നു ചിത്രത്തിൽ. കാവി വേഷം അണിഞ്ഞ് നടന്നു പോകുന്ന വഴിയിൽ നിന്നു കളിക്കുന്ന രണ്ട് പെൺകുട്ടികൾക്കായി സമ്മാനവും നൽകുന്നതും, അതിന് ശേഷം നടന്നുമറയുന്ന നെടുമുടി വേണുവാണ് വിഡിയോയിലുള്ളത്.

തന്റെ ആരോഗ്യപരമായ അവശതകളൊന്നും പുറത്തുകാണക്കാതെ വളരെ മനോഹരമായാണ് അദ്ദേഹം അഭിനയിക്കുന്നത്. ചിത്രത്തില്‍ അഭിനയിച്ചുതീര്‍ത്ത ശേഷമാണ് നെടുമുടി വേണു ആശുപത്രിയില്‍ പ്രവേശിച്ചത്. ഇക്കഴിഞ്ഞ മൂന്നിന് ആയിരുന്നു ചിത്രത്തിലെ തന്റെ ഭാഗങ്ങള്‍ നെടുമുടി വേണു പൂര്‍ത്തിയാക്കിയത്. തിരുവനന്തപുരത്ത് ചിത്രീകരിച്ച കോപമെന്ന ചിത്രത്തിന്റെ ഡബ്ബിംഗ് ജോലികളാണ് ഇനി ബാക്കിയുള്ളത്. മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും ഒപ്പമുള്ള ചിത്രങ്ങളുൾപ്പടെ അഞ്ചിൽ അധികം ചിത്രങ്ങളാണ് അദ്ദേഹത്തിന്റേതായി പുറത്തിറങ്ങാനുള്ളത്.

Related Articles

Latest Articles