Sunday, May 5, 2024
spot_img

രജനികാന്ത് ലക്നൗവിൽ; ഇന്ന് യുപി മുഖ്യമന്ത്രി ആദിത്യനാഥിനൊപ്പം ‘ജയിലർ’ കാണും; സിനിമ വൻ ഹിറ്റായത് ദൈവത്തിന്റെ അനുഗ്രഹം കൊണ്ടാണെണ് സൂപ്പർ സ്റ്റാർ

ലക്നൗ: സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധിമാരൻ നിർമ്മിച്ച് നെൽസൺ ദിലീപ്കുമാറിന്റെ സംവിധാനത്തിൽ തിയറ്ററിലെത്തിയ ഏറ്റവും പുതിയ സിനിമയാണ് ജയിലർ. ‘അണ്ണാത്തെ’ എന്ന ചിത്രത്തിന് ശേഷം രണ്ട് വർഷങ്ങൾക്കിപ്പുറം സൂപ്പർസ്റ്റാർ രജനികാന്ത് നായകനായെത്തുന്ന സിനിമ കൂടിയാണിത്. ആ​ഗസ്റ്റ് 10ന് പുറത്തിറങ്ങിയ ‘ജയിലർ’ ആരാധകർക്കിടയിൽ മികച്ച പ്രതികരണവുമായി വമ്പിച്ച കളക്ഷൻ നേടി മുന്നേറുകയാണ്.

ഇപ്പോഴിതാ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം ‘ജയിലർ’ സിനിമ കാണുമെന്ന് സൂപ്പർ സ്റ്റാർ രജനികാന്ത്. ഇതിനായി കഴിഞ്ഞ ദിവസം വൈകിട്ട് അദ്ദേഹം ലക്നൗവിലെത്തി. ഇന്ന് ഇരുവരും ഒരുമിച്ച് സിനിമ കാണും. സിനിമ വൻ ഹിറ്റായത് ദൈവത്തിന്റെ അനുഗ്രഹം കൊണ്ടാണെന്നും രജനികാന്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു.

തിയറ്ററുകളിൽനിന്ന് ഇതിനകം കോടികൾ കൊയ്ത ചിത്രം, തമിഴ് സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന കലക്‌ഷൻ നേടിയെന്നാണ് നിർമാതാക്കളായ സൺ പിക്ചേഴ്സിന്റെ അവകാശവാദം. ചിത്രത്തിന്റെ ആദ്യ ആഴ്ചയിലെ ടോട്ടൽ ഗ്രോസ് കലക്‌ഷൻ 375.40 കോടിയാണ്. മോഹൻ ലാൽ, വിനായകൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Related Articles

Latest Articles