മലയാള സിനിമയെ ആഗോള പ്രേക്ഷകരിലേക്ക് എത്തിച്ച മിന്നല് മുരളിക്ക് ശേഷം വീക്കെന്ഡ് ബ്ലോക്ബസ്റ്റേഴ്സിന്റെ ബാനറില് സോഫിയ പോള് നിര്മ്മിക്കുന്ന ആക്ഷന് ചിത്രമായ ആര്ഡിഎക്സിന്റെ പൂജ കൊച്ചിയിലെ അഞ്ചുമന ക്ഷേത്രത്തില് നടന്നു.
നവാഗതനായ നഹാസ് ഹിദായത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഷെയ്ന് നിഗം, ആന്റണി വര്ഗീസ്, നീരജ് മാധവ് എന്നിവര് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ മള്ട്ടിസ്റ്റാര് ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന് ആരംഭിക്കും. കെജിഎഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങള്ക്ക് സംഘട്ടനം ഒരുക്കിയ അന്പറിവാണ് ആക്ഷന് രംഗങ്ങള് കൈകാര്യം ചെയ്യുന്നത്.
ലാല്, മഹിമ നമ്പ്യാർ, ഐമ റോസ്മി സെബാസ്റ്റ്യന്, മാലാ പാര്വതി, ബൈജു എന്നിവരും അഭിനയിക്കുന്നുണ്ട്. ആദര്ശ് സുകുമാരന് , ഷബാസ് റഷീദ് എന്നിവര് ചേര്ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

