Tuesday, April 30, 2024
spot_img

‘സല്‍മാന്‍ ഖാനെ ഏപ്രില്‍ 30ന് കൊല്ലും’:റോക്കി ഭായ് എന്ന പേരിൽ വിളിച്ച് വധഭീഷണി ഉയര്‍ത്തിയത്
16 കാരൻ! ഒടുവിൽ പിടിയിൽ

മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാന് നേരെ വധഭീഷണി മുഴക്കിയ 16 കാരൻ ഒടുവിൽ പിടിയിൽ.
തിങ്കളാഴ്ച രാത്രി 9 മണിയോടെ മുംബൈ പോലീസിന്‍റെ കണ്‍ട്രോള്‍ റൂമിലേക്കാണ് ഫോണില്‍ ഭീഷണിസന്ദേശം എത്തിയത്. ഏപ്രില്‍ 30 ന് സല്‍മാന്‍ ഖാനെ വധിക്കുമെന്നും രാജസ്ഥാനിലെ ജോധ്പൂരില്‍ നിന്നുള്ള ആളാണ് താനെന്നും റോക്കി ഭായ് എന്നാണ് പേരെന്നുമാണ് വിളിച്ചയാള്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്. ഒപ്പം താനൊരു ഗോസംരക്ഷകനാണെന്നും സ്വയം പരിചയപ്പെടുത്തിയിട്ടുണ്ട് ഇയാള്‍. ഇതേത്തുടര്‍ന്ന് മുംബൈ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസത്തില്‍, താനെ ജില്ലയിൽ നിന്നുള്ള 16 വയസ്സുകാരനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത് എന്നാണ് വിവരം. രാജസ്ഥാൻ സ്വദേശിയായ കൗമാരക്കാരനെ ചൊവ്വാഴ്ചയാണ് പോലീസ് പിടികൂടിയത്. താനെ ജില്ലയിലെ ഷഹാപൂരില്‍ നിന്നാണ് കോള്‍ വന്നത് എന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഈ സൂചനകള്‍ വച്ചാണ് മുംബൈ പോലീസ് വിളിച്ചയാളെ പിടികൂടിയത്. ഭീഷണി കോള്‍ വിളിച്ചയാൾ പ്രായപൂർത്തിയാകാത്ത ആളാണെന്നും ഇയാള്‍ തമാശയ്ക്ക് ചെയ്തതാണെന്നാണ് കരുതുന്നതെന്നും കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും മുംബൈ പോലീസ് അറിയിച്ചു.

Related Articles

Latest Articles